Latin Catholic Church

ലത്തീൻ കത്തോലിക്കാസഭ

റോമൻ കത്തോലിക്കാ സഭയുടെ കുർബ്ബാനക്രമം ലത്തീൻ ഭാഷയിലാണ് ക്രമീകരിച്ചിരിക്കുന്നത് അതുകൊണ്ടാണ് ലത്തീൻ സഭ എന്നും അറിയപ്പെടുന്നത്. പാരമ്പര്യംകൊണ്ടും വ്യക്തിത്വം കൊണ്ടും ആഗോളസഭയിൽ തുടക്കം മുതൽ നിലകൊള്ളുന്ന ഏക സഭയും ലത്തീൻസഭ തന്നെയാണ്. സെഹിയോൻ മാളികയിൽ അപ്പോസ്തലന്മാരിൽ പരിശുദ്ധാത്മാവ് ആവസിച്ച ദിനം തന്നെയാണ് സഭ ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തു ശിഷ്യരിൽ പ്രധാനിയായ വിശുദ്ധ പത്രോസാണ് സഭയുടെ പ്രഥമ മെത്രാനും മാർപ്പാപ്പയും എന്ന് ഈ സഭ കരുതുന്നു. ആഗോള കത്തോലിക്കാ സഭയിലെ അംഗങ്ങളിൽ 98% ത്തിൽ അധികവും ലത്തീൻ റീത്തിൽ പെട്ടവരാണ്. 129.14 കോടിയിൽ അധികം അംഗങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്. അതിൽ 118.5 കോടി അംഗങ്ങൾ ഈ സഭാസമൂഹത്തിലാണ്. കത്തോലിക്കാ സഭയിൽ മാർപ്പാപ്പ നേരിട്ട് ഭരണം നടത്തുന്ന ഈ സഭ ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്നു.

റോമൻ കത്തോലിക്കാ സഭ (ലത്തീൻ സഭ)
ആസ്ഥാനം വത്തിക്കാൻ(റോം)
സഭാധ്യക്ഷൻ മാർപ്പാപ്പ
കർദിനാൾമാർ 197
പാത്രിയർക്കീസുമാർ 5
ആർച്ച് ബിഷപ്പുമാർ 1004
ബിഷപ്പുമാർ 3746
രൂപതകൾ 2879
വിശ്വാസികൾ 118.5 + കോടി

ഇന്ത്യയിൽ

13-ം ശതകത്തിൽ ഇന്നസന്റ് നാലാമൻ മാർപ്പാപ്പ പൗരസ്ത്യ ദേശങ്ങൾക്കായി ഫ്രാൻസ്സ്കരും ഡൊമനിക്കരുംഅടങ്ങുന്ന ആദ്യപ്രേക്ഷിത സംഘടയെ “ക്രിസ്തുവിന്റെ തീർത്ഥാടന സഭ “എന്ന പേരിൽ പൗരസ്ത്യ നാടുകളിലേക്ക് അയച്ചു. ആ പ്രേക്ഷിതരിൽ ഒരാളായ ജോൺ മോണ്ടി കോർവിനോ 1327 ൽ കൊല്ലത്തും മൈലാപ്പൂരിലുമായി താമസിച്ച് ക്രിസ്തുമതത്തിലേക്ക് അനേകരെ കൊണ്ടു വന്നു. അന്ന് വിഘടിച്ചു നിന്ന ക്രൈസ്തവരേയും പുതിയതായി വന്നവരേയും ചേർത്ത് ഈ മിഷനരിമാരാണ് ഇന്ത്യയിൽ ആദ്യമായി ലത്തീൻ ആരാധനക്രമം നടപ്പാക്കിയത്‌. പിന്നീട് ഇന്ത്യയിലെ ക്രിസ്ത്യാനികളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സഭയായി ഈ സമൂഹം മാറി. ഇന്ത്യയിൽ 2,40,80,016 ക്രിസ്ത്യാനികളിൽ 1,18,00,000 അംഗങ്ങളാണ് ഈ സഭയിലുള്ളത്. ഭാരതത്തിലെ റോമൻ കത്തോലിക്കാ സഭയെ ഭരണസൗകര്യാർത്ഥം 23 പ്രോവിൻസുകളായി(അതിരൂപത)തിരിച്ചിരിക്കുന്നു. അതിരൂപതകളിൽ രൂപതകൾ ഉൾപ്പെടുന്നു.

തിരുവനന്തപുരം അതിരൂപത: ആർച്ച് ബിഷപ്പ് മരിയ കലിസ്റ്റ് സൂസപാക്യം

രൂപത സ്ഥാപിതം ബിഷപ്പ്
തിരുവനന്തപുരം 1937,അതിരൂപത2004 ആർച്ച് ബിഷപ്പ് മരിയ കലിസ്റ്റ് സൂസപാക്യം
നെയ്യാറ്റിൻകര 1996 ബിഷപ്പ് ഡോ. വിൻസൻറ് സാമുവൽ
കൊല്ലം 1329 (1886) ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ
പുനലൂർ 1985 ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ
ആലപ്പുഴ 1952 ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ

വരാപ്പുഴ അതിരൂപത: ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ

 
രൂപത സ്ഥാപിതം ബിഷപ്പ്
വരാപ്പുഴ വരാപ്പുഴ വികാരിയാത്ത് 1709,
അതിരൂപത 1886
ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ
കൊച്ചി 1557 ബിഷപ്പ് ഡോ. ജോസഫ് കരിയിൽ
കോട്ടപ്പുറം 1987 ബിഷപ്പ് ഡോ. ജോസഫ് കരിക്കശ്ശേരി
കോഴിക്കോട് 1923 ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ
കണ്ണൂർ 1998 ബിഷപ്പ്അലക്സ് വടക്കുംതല
വിജയപുരം 1930 ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ
സുൽത്താൻപേട്ട് (പാലക്കാട്) രൂപത 2013 ബിഷപ്പ് ഡോ.പീറ്റർ അബീർ അന്തോണിസ്വാമി