Syro Malabar Church

സീറോ മലബാർ സഭ

കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സീറോ മലബാർ സഭ. കത്തോലിക്കാ സഭയുടെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സീറോ മലബാർ സഭ. ക്രി.വ. 52-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽനിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് സീറോ മലബാർ സഭ.

നേതൃത്വം / ആസ്ഥാനം

മാർ ജോർജ് ആലഞ്ചേരിയാണ് സീറോ മലബാർ സഭയുടെ തലവൻ. എറണാകുളത്ത് കാക്കനാടിനടുത്ത് മൗണ്ട് സെൻറ് തോമസിലാണ് സീറോ മലബാർ സഭയുടെ ആസ്ഥാനം. സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ എന്നാണ് ഈ കേന്ദ്രം അറിയപ്പെടുന്നത്.

Mount St Thomas, P.B. No. 3110, Kakkanad P.O., Kochi 682 030, India
Tel. 0484-2424768, 2424780, 2425727, 2426235, 2426236, Fax: 0484-2422727.
E-mail: [email protected], [email protected]
http://www.syromalabarchurch.in/

 

അതിരൂപതകളും രൂപതകളും

ആകെ 33 രൂപതകളാണ് ഈ സഭയുടെ കീഴിലുള്ളത്. എന്നാൽ അതിൽ 18 എണ്ണം മാത്രമേ മേജർ ആർച്ച് ബിഷപ്പിന്റെ കീഴിൽ വരുന്നുള്ളൂ. നേരിട്ട് മാർപ്പാപ്പായുടെ കീഴിലുള്ള മറ്റു രൂപതകളുടെ മേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തായ്ക്കുള്ള അധികാരം പരിമിതമാണ്. ഇപ്പോൾ നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും ബ്രിട്ടനിലും സീറോ മലബാർ രൂപതകൾ ഉണ്ട്.

അതിരൂപതകൾ: 5
എറണാകുളം-അങ്കമാലി അതിരൂപത
ചങ്ങനാശ്ശേരി അതിരൂപത
കോട്ടയം അതിരൂപത
തലശേരി അതിരൂപത
തൃശൂർ അതിരൂപത

രൂപതകൾ: 13 (പൂർണ്ണ കാനോനിക അധികാരം)
ഇടുക്കി രൂപത
ഇരിങ്ങാലക്കുട രൂപത
കാഞ്ഞിരപ്പള്ളി രൂപത
കോതമംഗലം രൂപത
തക്കല രൂപത
താമരശ്ശേരി രൂപത
പാലാ രൂപത
പാലക്കാട് രൂപത
ബെൽത്തങ്ങാടി രൂപത
ഭദ്രാവതി രൂപത
മാണ്ഡ്യ രൂപത
മാനന്തവാടി രൂപത
രാമനാഥപുരം രൂപത

രൂപതകൾ: 11 (പരിമിത കാനോനിക അധികാരം: ഇന്ത്യ)
ആദിലാബാദ് രൂപത
ഉജ്ജയിൻ രൂപത
കല്ല്യാൺ രൂപത
ഗോരഖ്‌പൂർ രൂപത
ഛാന്ദ രൂപത
ജഗ്‌ദൽപൂർ രൂപത
ഫാരിദാബാദ് രൂപത
ബിജ്‌നോർ രൂപത
രാജ്‌കോട് രൂപത
സാഗർ രൂപത
സാറ്റ്ന രൂപത

രൂപതകൾ: 4 (പരിമിത കാനോനിക അധികാരം: വിദേശം)
ചിക്കാഗോ സെന്റ് തോമസ് രൂപത
മെൽബൺ രൂപത
ഗ്രേറ്റ് ബ്രിട്ടൺ രൂപത
കാനഡ (Apostolic Exarchate)