Syro Malankara Church

സീറോ മലങ്കര കത്തോലിക്കാ സഭ

കത്തോലിക്കാ സഭയിലെ പൗരസ്ത്യറീത്തിൽ പെട്ട മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയാണ് സീറോ മലങ്കര കത്തോലിക്കാ സഭ (Syro-Malankara Catholic Church) അഥവാ മലങ്കര സുറിയാനി കത്തോലിക്കാ സഭ. മലങ്കര ഓർത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ഇവാനിയോസ് 1930 സെപ്റ്റംബർ 20 നു് കത്തോലിക്കാ സഭയിൽ ചേർന്നതോടെയാണു് സീറോ മലങ്കര റീത്ത് രൂപംകൊണ്ടത്.

ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായിരുന്ന സീറോ മലങ്കര സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005 ഫെബ്രുവരി10-നു് മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. ബസേലിയോസ് മാർ ക്ലീമിസ് ആണു് 2007 മാർച്ച് 5 മുതൽ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ്. കേരളത്തിൽ അഞ്ചും തമിഴ്‌നാട്ടിൽ ഒന്നും രൂപതകൾ ഉണ്ട്. ബസേലിയോസ്‌ ക്ലീമിസിനെ സഭയിലെ പ്രഥമ കർദ്ദിനാളായി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2012 ഒക്ടോബർ 24-ന് പ്രഖ്യാപനം ചെയ്തു. നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു