കത്തോലിക്ക വിശ്വാസം സ്വീകരിച്ച ലൂഥറൻ സഭാശുശ്രൂഷക 

പാരീസിലെ ഒരു ലൂഥറൻ ഡീക്കന്‍ ആയി 45 വർഷം സേവനം അനുഷ്ഠിച്ച വ്യക്തിയായിരുന്നു മോണാലീസ ഗിഡിമാർക്. അവൾ ലൂഥറൻ സഭയിൽ ഡീക്കൻ എന്ന നിലക്കുള്ള തന്റെ കടമകൾ എല്ലാം വിശ്വസ്‌തതയോടെ നിർവഹിച്ചു.

ബൈബിൾ ക്‌ളാസുകൾ സംഘടിപ്പിച്ചും തനിച്ചു താമസിക്കുന്ന വൃദ്ധരെ  കൂടെക്കൂടെ സന്ദർശിച്ചും മുന്നോട്ട് പോകുന്നതിനിടയിലാണ്  സ്വീഡന്റെ പുതിയ കർദിനാളിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിൽ നിന്ന് കുരിശിന്‍റെ വിശുദ്ധ യോഹന്നാനെക്കുറിച്ചു അറിയുന്നതും. വിശുദ്ധന്‍റെ അവളെ സ്പർശിച്ചു.

വിശുദ്ധന്റെ  ജീവിതത്തെ കുറിച്ചുള്ള പുസ്തങ്ങൾ കിട്ടാവുന്നതോക്കെ വായിച്ചു. അത് അവളെ താൻ ഇതുവരെ തുടർന്നു വന്ന വിശ്വാസത്തിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു.

“ഞാൻ കർമ്മലീത്ത സഹോദരൻ ആൻഡേഴ്സ് അർബോറിയലിയസിന്റെ അടുത്തെത്തി. ഇപ്പോൾ സ്വീഡനിലെ കര്‍ദിനാള്‍ ആയ അദ്ദേഹം എന്നെ കുരിശിന്റെ വി. യോഹന്നാനെക്കുറിച്ച് പഠിപ്പിച്ചു. അത് എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്‍റെ ഒരു വഴിത്തിരിവായിരുന്നു”.  മോണാലീസ ഗിഡിമാർക് പറഞ്ഞു.

തുടർന്ന്, 2015 ലെ ഈസ്റ്റർ ദിനത്തിൽ പോളിഷ് വൈദികനായ ഫാ. വോജ്‌ടെക്കിൽനിന്നു മാമോദിസ സ്വീകരിച്ചു കത്തോലിക്കാ സഭയിൽ അംഗമായി. തന്റെ പരിവർത്തനത്തിൽ ഓർത്തഡോക്സ് സഭയ്ക്കും പ്രധാന്യം ഉണ്ടെന്നു പറഞ്ഞ മോണാലീസ അവരോടു നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ