കരുണയുടെ വാതിലുകള്‍ കൈയത്താ ദൂരത്തല്ല

പാപ്പയുടെ ജയില്‍ സന്ദര്‍ശനം

ദൈവത്തിന്റെ സ്‌നേഹവും കരുണയും ആരില്‍ നിന്നും അകലെയല്ല. ആര്‍ക്ക് വേണമെങ്കിലും ആശ്ലേഷിക്കാവുന്ന വിധത്തില്‍ അത് നമ്മുടെ കൈയെത്തും ദൂരത്തുണ്ട്. ലോകത്തിന്റെ ഓരോ കോണിലുമുള്ളവര്‍ക്ക് അവിടുത്തെ കരുണ പ്രാപ്യമാണ്. കരുണയുടെ ജൂബിലി വര്‍ഷം നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ധാര്‍മ്മികത എന്ന ഗുണം സമൂഹത്തില്‍ എല്ലാവരും പാലിക്കേണ്ട ഒന്നാണ്. അക്രമവും കുറ്റകൃത്യവും തടയാനുള്ള നടപടിയും കൈക്കൊള്ളേണ്ടതും അത്യാവശ്യമാണ്.

ശരിയും തെറ്റും തിരിച്ചറിയാന്‍ സാധിക്കാത്ത അവസരങ്ങളിലായിരിക്കും ഇവര്‍ തെറ്റ് ചെയ്തിട്ടുള്ളത്. അതിനുള്ള ശിക്ഷയും അവര്‍ അനുഭവിക്കുന്നുണ്ട്.പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ അവരെ ദൈവത്തിന്റെ കരുണ നേടാന്‍  പ്രാപ്തരാക്കും. സ്വാതന്ത്ര്യത്തിലേക്കുളള എത്തിപ്പെടല്‍ അധികം വൈകാതെ നിങ്ങള്‍ക്കുണ്ടാകും. തല ഉയര്‍ത്തിപ്പിടിച്ച് ദൈവത്തിന്റെ കരുണയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നിങ്ങള്‍ക്ക് നടന്നു പോകാന്‍ കഴിയും. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുന്നവരെ ഇരകള്‍ എന്നാണ് സമൂഹം വിശേഷിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെ പാടില്ല.ആര്‍ക്കും വേണ്ടാത്തവരാണെന്ന് തോന്നല്‍ അവരില്‍ ഉണ്ടാകരുത്.നിങ്ങള്‍ ദൈവത്തിന് വേണ്ടപ്പെട്ടവരാണ്. അവിടുത്തെ കരുണയില്‍ വിശ്വസിച്ച് മുന്നോട്ട് ജീവിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ