കാരുണ്യത്തിന്റെ വിളി

ഒരു സാധാരണ ദിവസം,
ഒരു സ്ത്രീ വിമാനത്താവളത്തിലെ വിശ്രമമുറിയിൽ അടുത്ത വിമാനത്തിനു വേണ്ടി കാത്തിരിക്കുന്നു. കൈയ്യിൽ ഒരു മാസികയും ഉണ്ട് . അപ്പോൾ എകദേശം അഞ്ചടി മാത്രം ഉയരമുള്ള വെള്ളയിൽ നിലക്കരയുള്ള സാരി ഉടുത്ത ഒരു സ്ത്രി സമീപിക്കുന്നു .തന്റെ കൈയ്യിൽ ഇരുന്ന കാർഡ് കൊടുത്ത ശേഷം പറഞ്ഞു
“ഹലോ എന്റെ പേര് മദർ തേരാസാ, ഞാൻ താങ്കൾക്ക് ഈ കാർഡ് തരാൻ വന്നതാണ്.”

കാർഡു കൊടുത്തു ആ കന്യകാസ്ത്രി അടുത്ത വിമാനം ലക്ഷ്യമാക്കി നടന്നു. കാർഡിൽ നോക്കിയ സ്ത്രീ ആദ്യമൊന്നമ്പരുന്നു. പിന്നീട് അത് ഒരു പുഞ്ചിരിക്ക് വഴിമാറി

ഇതു പോലെ മദർ തേരാ സായുടെ ജീവിതത്തിൽ നടന്ന നൂറുകണക്കിനു സാക്ഷ്യങ്ങളാൽ സമ്പന്നമാണ്, image ബുക്സ് മദർ തേരാസായെകുറിച്ച് പുറത്തിറക്കിയഏറ്റവും പുതിയ പുസ്തകമായ A CALL TO MERCY,
HEART TO LOVE, HANDS TO SERVE
(കാരുണ്യത്തിന്റെ വിളി, സ്നേഹിക്കാൻ ഹൃദയം, ശുശ്രൂഷിക്കാൻ കരങ്ങൾ)

മദർ തേരേസായുടെ നാമകരണത്തിലേക്ക് പ്രകാശം വീശിയ എഴുതപ്പെട്ടതും വാമൊഴിയായി പരന്നതുമായ സാക്ഷ്യങ്ങളിലെക്കുള്ള ഒരു എത്തിനോട്ടമാണ് 384 പേജുകൾ ഉള്ള ഈ ഗ്രന്ഥം. കാരുണ്യത്തിന്റെ അമ്മയുടെ നാമകരണത്തിന് 17 വാല്യം (എകദേശം 7000 പേജുകൾ) സാക്ഷ്യങ്ങളാണ് വത്തിക്കാൻ പഠനവിധേയമാക്കിയത്.

മദറിന്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും പുസ്തകത്തിന്റെ എഡിറ്ററുമായ ഫാ: ബ്രയാൻ കോൾഡിജെഷുക്കിന്റെ (Father Brian Koldiejchuk) അഭിപ്രായത്തിൽ സാധാരണഗതിയിൽ നാമകരണത്തിനു പത്തു വർഷങ്ങൾക്ക്ശേഷമാണ് ഈ സാക്ഷ്യങ്ങൾ പൊതുജനങ്ങൾക്ക് സംലഭ്യമാകാറുള്ളു.
ഇതാദ്യമാണ് ഇത്രയും സാക്ഷ്യങ്ങൾ എണ്ണത്തിലും നിശ്ചിത ക്രമങ്ങളോടും കൂടി ലഭിച്ചത്. അവയിൽ ചിലത് അസാധാരണമായ വെളിപ്പെടുത്തലുകളാണങ്കിൽ, ഭൂരിഭാഗവും മദറിന്റെ ജീവിതത്തിൽ നടന്ന സാധാരണ സംഭവങ്ങളാണ്, സാധാരണ കാര്യങ്ങൾ അസാധാരണ സ്നേഹത്തോടെ ചെയ്തതിന്റെ സാക്ഷ്യപത്രങ്ങൾ.

മദർ തേരേസായുടെ വിശുദ്ധ പ്രഖ്യാപനം, ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വർഷത്തിലായതിനാൽ, ഈ പുസ്തം ആത്മീയവും ഭൗതീകവുമായ പതിനാലു കാരുണ്യ പ്രവർത്തികളിലേക്കും മിഴി തുറക്കുന്നതാണ്. പതിനാലുകാരുണ്യ പ്രവത്തികൾ തെളിമയോടെ അഭ്യസിക്കുവാൻ പതിനാല് അധ്യായങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഓരോ അധ്യായത്തിലും, ഓരോ കാരുണ്യ പ്രവൃത്തിയുമായി ബന്ധപ്പെട്ട മദറിന്റെ വിചിന്തനങ്ങളും സാക്ഷ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഒരധ്യായത്തിൽ തന്റെ അക്ഷയെ സ്നേഹംകൊണ്ട് കീഴടക്കുന്ന മദറിനെപ്പറ്റിയുള്ള, ഉപവിയുടെ ഒരു സഹോദരിയുടെ സാക്ഷ്യം അടങ്ങിയിട്ടുണ്ട്.
മദർ തേരാസായെ അത്യാവശ്യമായി എയർപോർട്ടിൽ എത്തിക്കാൻ ഒരു സിസ്റ്റർ കാത്തുനിൽക്കുന്നു. അപ്പോഴാണ് മറ്റൊരു സിസ്റ്റർ തങ്ങളുടെ പരിചരണത്തിലുള്ള ഒരു കുട്ടി മരിക്കാൻ പോവുകയാണന്ന് അറിയിക്കുന്നത്. ഉപവിയുടെ പ്രേഷിതവേല ക്ഷമയും കാത്തിരിപ്പും നിറഞ്ഞതാണ് എന്ന തത്വം അല്പനേരത്തേക്ക് സിസ്റ്റർ മറന്നു പോയി.
സിസ്റ്റർ അക്ഷമയായി,ഒന്നും പറഞ്ഞില്ലങ്കിലും ശരീരഭാഷ ഉപവിക്ക് വിപരീതമായിരുന്നു.
സിസ്റ്റർ ഓർമ്മിക്കുന്നു “മദർ എന്നോട് മോശമായി ഒന്നും പറയുകയോ എന്റെ ഭയാനകമായ പെരുമാറ്റം ചുണ്ടി കാണിക്കകയോ ചെയ്തില്ല, പകരം മദർ തന്റെ കരം ചേർത്തു പിടിച്ചു പറഞ്ഞു “ഞാൻ ഇപ്പോൾ വരാം എനിക്ക് ആ കുട്ടിയെ ഒന്നു കാണണം”
മദർ തേരേസാ കുട്ടിയുടെ അടുത്തെത്തി, പ്രാർത്ഥിച്ചു. മടങ്ങും മുമ്പ് ഒരു അത്ഭുത മെഡൽ കുട്ടിയുടെ ഉടുപ്പിൽ കുത്തി കൊടുത്തു. പിന്നെ വിമാനത്താവളത്തിലേക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം പോയി.
തന്റെ മോശമായ പെരുമാറ്റരീതി ഒരു സ്നേഹാശ്ലേഷത്തിലുടെ കാരുണ്യത്തിന്റെ അമ്മ മാറ്റിയെന്നു സിസ്റ്റർ ആനന്ദാശ്രുക്കളോടെ ഓർത്തെടുക്കുന്നു.

ഒരുപാടു പേർക്ക് മദറിന്റെ ജീവിത ലാളിത്യം തന്നെ വലിയ സാക്ഷ്യമാണ്.

സാധാരണക്കാരുടെ അമ്മയായ മദറിന്റെ ജീവിത മാതൃകകളും ലളിതമാണ് അയൽക്കാരനെപ്പറ്റിയുള്ള ഒരു ചിന്ത, ആവശ്യക്കാരന്റെ മുമ്പിലെ ഒരു ചെറു ശ്രദ്ധ, ഒരു ചെറുപുഞ്ചിരി, ഒരു നിമിഷം.ലോകത്തെ മാറ്റി മറിക്കാൻ “ചെറുതിനും ” ശക്തിയുണ്ടന്ന് അഗതികളുടെ അമ്മ പഠിപ്പിക്കുന്നു.

മദറിനെ കാണുന്നവരുടെ ജീവിതം മാറി മറിയുന്നു, കരുണ്യത്തിന്റെ വഴിയിൽ..
മദറിന്റെ ജീവിതം വിശുദ്ധിയുടെ പരിമളം പടർത്തുന്നു, കാരണം വിശുദ്ധിയുടെ സാക്ഷ്യം ആ ജീവിതത്തിനു പിന്നിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ