ദ ടെണ്‍ കമാന്‍ഡ്‌മെന്‍സ്

വിശുദ്ധ തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി 1956 ല്‍ നിര്‍മ്മിച്ച ചലച്ചിത്രമാണ് ദ ടെണ്‍ കമാന്‍ഡ്‌മെന്‍സ്. മോശയുടെ ജീവിതം വിവരിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ ഫറവോയുടെ മകള്‍ പുല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ കാലം മുതല്‍ നീണ്ടകാലത്തെ യാത്രയ്ക്കു ശേഷം ഇസ്രയേല്‍ക്കാര്‍ ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും മോചിതരാവുന്ന നാള്‍ വരെയുള്ള കാലം ചിത്രീകരിക്കുന്നു. സെസില്‍ ബി. ഡെ മില്ലെ സംവിധാനം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈജിപ്റ്റിലും സീനായിലുമായി എക്കാലത്തെയും മികച്ച ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

മോശ ഫറവോയുടെ വളര്‍ത്തു പുത്രനായി മാറുന്നുവെങ്കിലും ഒടുവില്‍ തന്റെ യഹൂദ ജന്മബന്ധം കണ്ടെത്തി യാത്രയാകുന്നു. സെസില്‍ ബി. ഡെ മില്ലെ ഏറ്റവും ഒടുവില്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ദ ടെണ്‍ കമാന്‍ഡ്‌മെന്‍സ്. ഡോള്‍ബി സറൗണ്ട് സ്റ്റീരിയോയുടെ സൗണ്‍ഡ് ട്രാക്കോടു കൂടിയെത്തിയ സിനിമ നല്ലൊരു സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചാള്‍റ്റണ്‍ ഹെറ്റസണ്‍, യല്‍ ബ്രയ്‌നര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം റിലീസ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ