പനാമയിലെ യുവജനങ്ങള്‍ക്കായി മാര്‍പാപ്പയുടെ സമ്മാനം

അടുത്ത വര്‍ഷത്തെ ലോകയുവജന ദിനത്തിനു തയ്യാറെടുക്കുവാനുള്ള ആഹ്വാനവുമായി പനാമയിലെ യുവജനങ്ങള്‍ക്ക്‌ മാര്‍പാപ്പയുടെ സമ്മാനം. പനാമയിലെ ഒരു സ്കൂളിൽ നിന്നുള്ള കൗമാരക്കാര്‍ക്കാണ് തങ്ങളുടെ രാജ്യത്തെ മുഴുവന്‍ യുവജനങ്ങള്‍ക്കുമായി മാര്‍പാപ്പയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങിയത്. ഒരു കുരിശാണ് പാപ്പാ സമ്മാനമായി നല്‍കിയത്.

ഇത് അടുത്ത ലോക യുവജനദിനത്തിന്റെ തയ്യാറെടുപ്പിനായി ലോകത്തെ മുഴുവനും ഉള്ള പ്രാദേശിക സഭകളിലൂടെ ഈ കുരിശു സഞ്ചരിക്കും. പാപ്പാ കുരിശ് കുട്ടികള്‍ക്ക് കൈമാറിയതിലൂടെ അത് പനാമയിലും എത്തിയിരിക്കുകയാണ്.

“ശ്ലൈഹിക ആശീര്‍വാദം ലഭിക്കാൻ മാർപ്പാപ്പയുടെ അടുത്തേക്ക്‌ പോകാൻ ഞങ്ങൾ ആഗ്രഹിച്ചു, കൂടാതെ ഫ്രാൻസിസ് മാർപ്പായ്ക്ക് സമ്മാനിക്കാന്‍ ഞങ്ങളുടെ കൈവശം ഒരു സമ്മാനവും ഉണ്ടായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിനു അത് കൊടുക്കാൻ കഴിഞ്ഞില്ല. എങ്കിലും പാപ്പയെ കാണാന്‍ സാധിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ട്ടരാണ്”. കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ