പരിശുദ്ധത്മാവിനോടുള്ള  ജപം

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അങ്ങയുടെ പ്രകാശത്തിന്റെ കതിര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കണമേ. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളിവരേണമേ. ആശ്വാസ ദായകാ ആത്മാവിന്റെ മാധുര്യമേ ഉഷ്ണത്തില്‍ തണുപ്പേ, അവശതയില്‍ ആലംബമേ എഴുന്നള്ളിവരണമേ. ആനന്ദപൂര്‍ണ്ണമായ പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അങ്ങയുടെ അനുഗ്രഹം കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ മറ്റൊന്നുമില്ല. മാലിന്യമുള്ളത് കഴുകണമേ. വാടിപ്പോയത് നനക്കണമേ. രോഗമുള്ളത് സുഖപ്പെടുതണമേ. കടുപ്പമുള്ളത് മയപ്പെടുത്തണമേ. ആറിപ്പോയത് ചൂടാക്കണമേ. വഴിതെറ്റി പ്പോയതു നെര്‍വഴിക്കാക്കണമേ. അങ്ങില്‍ ആശ്രയിക്കുന്ന വിശ്വാസികള്‍ക്ക് അവിടുത്തെ ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ. പുണ്യയോഗ്യതയും നിത്യാനന്ദവും ഞങ്ങള്‍ക്ക് നല്‍കണമേ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ