പിന്തുണ വാക്കുകളില്‍ ഒതുങ്ങിയാല്‍ പോരെന്ന് യസീദി വംശഹത്യയില്‍ നിന്ന് അതിജീവിച്ച യുവതി 

പിന്തുണയും സഹായവുമൊക്കെ വാക്കുകളില്‍ ഒതുങ്ങിയാല്‍ പോര എന്ന് ഇറാഖില്‍ നിന്നുള്ള 20 വയസ്സുകാരിയായ സാല്‍വ. യസീദി വംശഹത്യയില്‍ നിന്നും അതിജീവിച്ച സാല്‍വ ഖലാഫ് രാഷോ കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റിയുടെ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന നിയമങ്ങള്‍ കൊണ്ടുവരണമെന്നും, ഇത്തരം മത ന്യൂനപക്ഷ സമുദായങ്ങളെ വംശഹത്യയില്‍ നിന്നും രക്ഷിക്കണമെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

2014 ലാണ് ഐഎസ്, സാല്‍വയെ തട്ടികൊണ്ട് പോയത്. അഞ്ചു മാസം അവരുടെ തടവില്‍ കഴിഞ്ഞ സാല്‍വ, പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് കുടുംബത്തിനൊപ്പം ചേര്‍ന്നു. മിഡില്‍ ഈസ്റ്റിലെ ന്യൂനപക്ഷ സമുദായങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുകയാണ് സാല്‍വ ഇപ്പോള്‍.

ഇറാഖിലെ ഏറ്റവും പുരാതനമായ മതന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണ് യസീദികള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുവരവോടു കൂടി, ഇവരുടെ നിലനില്‍പ്പിന് ഭീഷണി കൂടി. യസീദി സ്ത്രീകളെ അടിമകളാക്കാനും പുരുഷന്മാരെ ഒന്നടങ്കം മൃഗീയമായി കൊല ചെയ്യാനും ആരംഭിച്ചതോടു കൂടി ഈ സമുദായക്കാരുടെ നിലനില്‍പ്പു തന്നെ അപകടത്തിലായി.

Leave a Reply