മാക്സിമില്യൻ കോൾബെയുടെ ജീവിത കാണാപ്പുറങ്ങള്‍ സിനിമയായി എത്തുന്നു

പോളണ്ട്, ജപ്പാന്‍, ഇറ്റലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി, കാൻ ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ച ഫീച്ചർ ഫിലിം,  ‘ടൂ ക്രൗൻസ്’ ഒക്ടോബർ 13 നു തിയേറ്ററിൽ എത്തുന്നു.

വിശുദ്ധ  മാക്സിമിലിയൻ കോൾബെയുടെ ജീവിതത്തിലെ ആരും അധികം സംഭവങ്ങളെ വെളിപെടുത്തുന്ന ഒരു ചിത്രമാണിത്. ഓഷ്വിറ്റ്സിലെ  രക്തസാക്ഷിയായ മാക്സിമില്യന്‍ കോൾബെയെക്കുറിച്ചു ആഴത്തിൽ പഠിക്കുകയും അദ്ദേഹത്തെ അറിയാവുന്ന ആളുകളോട് അന്വേഷിക്കുകയും ചെയ്തതിനു ശേഷമാണ് ‘ടൂ ക്രൗൻസ് ‘ എന്ന ചിത്രം നിർമ്മിക്കുന്നതിനായി ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഇറങ്ങിത്തിരിച്ചത്.

‘അമലോത്ഭവ മാതാവിന്റെ അടിയന്തിര സേവകൻ’ എന്ന അദ്ദേഹത്തിൻറെ   സുവിശേഷ പ്രസ്ഥാനത്തെപ്പറ്റിയും ലോകമെമ്പാടുമുള്ള അദ്ദേഹം നടത്തിയ ദൌത്യത്തെക്കുറിച്ചും വിശദികരിക്കുന്ന ഫിലിം ഒരു ഡോക്യൂ- ഫിക്ഷൻ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

മാക്സിമില്യന്‍ കോളേജ് ഫിലിം ഫൌണ്ടേഷനുമായി സഹകരിച്ചു പ്രവർത്തിച്ച  സിനിമയുടെ നിർമ്മാതാക്കൾ ഈ സിനിമയിലൂടെ സമൂഹത്തിൽ ക്രിസ്തീയ മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യം അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു. വിശുദ്ധന്റെ ജീവിതം ലോകം മുഴുവൻ അറിയിക്കാനുള്ള പദ്ധതിയിൽ വത്തിക്കാനും പങ്കുചേരുന്നു. ഇതിന്റെ ഭാഗമായി വത്തിക്കാനിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ