റഷ്യയ്ക്ക് താക്കീത് നല്‍കി യു എസ്

റഷ്യയുടെ പുതിയ അണവ മിസ്സൈലിനെ കുറിച്ച് ആശങ്ക ഉയര്‍ത്തി യുണൈറ്റഡ് സ്റ്റേറ്റ്സ്. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാട്ടിസും അദ്ദേഹത്തിന്റെ നാറ്റോയുടെ മറ്റു പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് യു എസ് ഭീക്ഷണി മുഴക്കിയത്.

ആണവ യുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള മിസൈലുകളുടെ നിര്‍മ്മാണം റഷ്യ നിര്‍ത്തി വയ്ക്കണം എന്ന് യു. എസ് ആവശ്യപ്പെട്ടു. 1987 ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സ് ട്രസ്റ്റ്(INF) ലംഘിച്ചാണ് ആയുധ നിര്‍മ്മാണം നടത്തുന്നതെന്നും, ഇത് ഉടനെ നിര്‍ത്തിയേ മതിയാവൂ എന്നും നാറ്റോയുടെ യു എസ് അംബാസിഡര്‍ ആയ കെ ബെയ്‌ലി ആവശ്യപ്പെട്ടു.

ശീത യുദ്ധ വാർഷിക ഉടമ്പടി പ്രകാരം 500 മുതൽ 5,500 കിലോമീറ്റർ വരെ അതുപോലെ, 310 മുതൽ 3,410 മൈൽ വരെ എത്താന്‍ വ്യാപ്തിയുള്ള ഭൂമിയിലെ എല്ലാ ക്രൂയിസ് മിസിലുകളെയും നിരോധിക്കുന്നുണ്ട്. റഷ്യയുടെ 9M729 സിസ്റ്റം എന്ന് മിസൈല്‍ ഈ വിഭാഗത്തിന് ഉള്‍പ്പെടുന്നവയാണ്‌ എന്നാണ് നാറ്റോയുടെ കണ്ടെത്തല്‍. അതിനാല്‍ തന്നെ വിപത്തുകളിലേക്കും യുദ്ധത്തിലേക്കും നയിക്കാവുന്ന ഈ മിസൈലിന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്നാണ് യു എസിന്റെ ആവശ്യം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ