വിവേഴ്‌സല്‍ ബല്‍ജിയം – 1317

ഒരു ഇടവക വൈദികന്‍ തന്റെ ഇടവകയിലെ മരണാസന്നനായ ഒരാള്‍ക്ക് അന്ത്യകൂദാശ നല്‍കാന്‍ പോയി. കുമ്പസാരം കേള്‍ക്കുന്നതിന് മുമ്പായി അദ്ദേഹം വിശുദ്ധ തൈലവും പരിശുദ്ധ കുര്‍ബാനയും അടങ്ങിയ തന്റെ ബാഗ് രോഗിയുടെ മുറിക്ക് പുറത്ത് വച്ചു. മറ്റൊരു ഗ്രാമീണന്‍ ഇത് ശ്രദ്ധിച്ചതിന് ശേഷം അച്ചന്‍ വരുന്നില്ലെന്ന് കണ്ട് അകത്തു കടന്ന്  അദ്ദേഹത്തിന്റെ ബാഗ് പരിശോധിക്കാന്‍ തുടങ്ങി. തിരുവോസ്തി അടങ്ങിയ ചെപ്പ് തുറന്ന് വിശുദ്ധ കുര്‍ബാന പുറത്തെടുത്തു. പെട്ടെന്ന് തിരുവോസ്തിയില്‍ നിന്നും രക്തമൊഴുകാന്‍ തുടങ്ങി. ദൈവകോപമാണെന്ന് കരുതി അയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു.

ആ രോഗിയുടെ കുമ്പസാരം കേട്ടുകഴിഞ്ഞ് അന്ത്യകൂദാശ നല്‍കാനായി വൈദികന്‍ പുറത്തു വന്നു. തന്റെ ബാഗില്‍ രക്തം ഒഴുകുന്ന തിരുവോസ്തി കണ്ട് അ്‌ദ്ദേഹം ഓടി മറ്റൊര പുരോഹിതനെയും വിവരമറിയിച്ചു. അവര്‍ രക്തമൊഴുകുന്ന തിരുവോസ്തി ആബട്ടായ ഫാ. സൈമണിനെ ഏല്‍പ്പിച്ചു. വൈദികന്‍ അത്ഭുതം  സംഭവിച്ച ആ തിരുവോസ്തിയുമായി പോകമ്പോള്‍ മാലാഖമാരുടെ ശബ്ദവും അതുപോലെ പിശാചുക്കളഉടെ ബഹളവും കേട്ടു. പോകുന്ന വഴിയില്‍ ദിവ്യകാരുണ്യത്തിലെ ഈശോയെ കണ്ട് മൃഗങ്ങള്‍ തല കുനിച്ച് ആരാധിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് ആ തിരുവോസ്തി ആശ്രമത്തില്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. ആശ്രമത്തിലെ സന്യാസികളെല്ലാവരും തിരുവോസ്തിയില്‍ മുള്‍ക്കിരീടധാരിയായ ഈശോയുടെ തിരുമുഖം കണ്ടു. അവിടെ ദൈവികമായ ഇടപെടലും അതിസ്വാഭാവിക പ്രതിഭാസങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ