സന്തരേം പോര്‍ത്തുഗല്‍ 13 നൂറ്റാണ്ട്

സന്തരേം എന്ന പോര്‍ച്ചുഗല്‍ നഗരത്തില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നടന്ന സംഭവമാണിത്.  ആ നഗരത്തിലെ ഒരു സ്ത്രീയുടെ ഭര്‍ത്താവ് പല സ്ത്രീകളുമായി അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെട്ട് ജീവിക്കുന്നവനായിരുന്നു. ഭര്‍ത്താവിന്റെ ദുര്‍നടപ്പുകളില്‍ സഹികെട്ട് അവള്‍ മന്ത്രവാദികളെ സമീപിക്കുകയും അവളോട് അവര്‍ കൂദാശ ചെയ്ത ഒരു തിരുവോസ്തി ആവശ്യപ്പെടുകയും ചെയ്തു. അതിലൂടെ ഭര്‍ത്താവിന്റെ ദുര്‍നടപ്പ് മാറ്റിത്തരാം എന്നവര്‍ പറഞ്ഞു. തിരുവോസ്തി ഇങ്ങനെ കൊണ്ടുപോകുന്നത് ശരിയല്ലെന്നും അത് അനാദരവ് ആണെന്നും അവള്‍ക്കറിയാമായിരുന്നു. എന്നാല്‍ മറ്റൊരു വഴിയും അവളുടെ മുന്നിലില്ലായിരുന്നു. അവള്‍ പതിവുപോലെ ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കുകയും പിന്നീട് നാവില്‍ നിന്നെടുത്ത് തന്റെ തൂവാലയില്‍ പൊതിഞ്ഞ് പിടിക്കുകയും ചെയ്തു. അതിന് ശേഷം ദേവാലയത്തില്‍ നിന്ന് അവള്‍ അതിവേഗം പുറത്ത് പോകുകയും ചെയ്തു. എന്നാല്‍ അവളുടെ തൂവാലയിലെ തിരുവോസ്തിയില്‍ നിന്ന് രക്തമൊഴുകുന്നുണ്ടായിരുന്നു. അവള്‍ ഇക്കാര്യം അറിഞ്ഞതേയില്ല.

വഴിയില്‍ വച്ച് ഒരാള്‍ അവളെ കണ്ടു. കൈമുറിഞ്ഞ് രക്തമൊഴുകുന്നതാണെന്നാണ് അയാള്‍ വിചാരിച്ചത്. അതവളോട് അയാള്‍ പറയുകയും ചെയ്തു. അവള്‍ തിരുവോസ്തി വീട്ടില്‍ കൊണ്ടുവന്ന് ഒരു ഇരുമ്പു പെട്ടിയില്‍ അടച്ചുവച്ചു. എന്നാല്‍ രാത്രിയില്‍ ആ പെട്ടിയില്‍ നിന്ന് ഒരു പ്രകാശം ആ സ്ത്രീയുടെയും  ഭര്‍ത്താവിന്റെയും മുഖത്ത് വന്ന് പതിച്ചു. ഇതറിഞ്ഞ് ആ നഗരത്തിലെ ജനങ്ങള്‍ അവളുടെ വീട്ടില്‍ വന്ന് ഈ അത്ഭുതം കണ്ടു. അവരുടെ ഇടവക വികാരി ഈ തിരുവോസ്തിയെ ഒരു മെഴുക് പാത്രത്തിലാക്കി സക്രാരിയില്‍ കൊണ്ടു വന്നു വച്ചു. പിന്നീട് ഈ  സക്രാരി തുറന്നു നോക്കുമ്പോള്‍ മെഴുക് പാത്രം പൊട്ടിപ്പോകുകയും ഒരു ക്രിസ്റ്റല്‍ പാത്രത്തില്‍ തിരുരക്തം ശേഖരിക്കപ്പെട്ടിരിക്കുന്നതും കണ്ടു. ഈ അത്ഭുതം നടന്ന ദേവാലയത്തിന്റെ പഴയ പേര് മാറ്റി അത്ഭുതത്തിന്റെ പള്ളി എന്ന് പേര് കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ