പരിശുദ്ധ മറിയത്തിന്റെ മനോഹരമായ 16 ചിത്രങ്ങൾ

മെയ് പരമ്പരാഗതമായി മരിയൻ മാസമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈ മാസത്തിൽ  ജപമാല ചൊല്ലിയും, മരിയൻ വണക്കമാസം നടത്തിയും പൂക്കൾ കൊണ്ടു മാതാവിന്റെ  രൂപം അലങ്കരിച്ചും  നൊവേനകൾ ചൊല്ലിയും ദൈവമാതൃഭക്തിയിൽ വളരുന്നു. ഈ മരിയൻ മാസത്തിൽ മാതാവിന്റെ മനോഹരമായ ചില ചിത്രങ്ങളെ നമുക്കു പരിചയപ്പെടാം

അജോസിയൊറിസ്സ ഐക്കൺ അഥവാ ദൈവമാതാവിന്റെ ഐക്കൺ (Agiosoritissa Icon (Mother Of God)

Mary Art ഐക്കണുകൾ സ്വർഗ്ഗത്തിലേക്കുള്ള വാതിലും മരണമടഞ്ഞവർ ഇപ്പോഴും നമ്മോടൊപ്പമുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലുമാണ് . ദൈവമാതാവിന്റെ ഈ ഐക്കൺ എഴാം നൂറ്റാണ്ടിലേതാണ്. പരിശുദ്ധ മറിയത്തിന്റെ ഏറ്റവും പഴക്കം ചെന്ന ചിത്രമാണിത്.  ആരാണ് ഇതു വരച്ചതെന്ന് ഇന്നും അറിയില്ല.

മംഗല വാർത്ത സ്വീകരിക്കുന്ന കന്യകാ മറിയം (Virgin Mary Annunciate)

 ഗ്വാഡലുപ്പേ മാതാവ്(Our Lady of Guadalupe)

മഡോണ (Madonna)

അവന്‍െറ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.(ലൂക്കാ 2:51) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മനസ്സിലായാലും ഇല്ലങ്കിലും മറിയം എപ്പോഴും പ്രാർത്ഥനയോടെ ദൈവം എങ്ങനെ അവളുടെ ജീവിതത്തിൽ ഇടപെടുന്നു എന്നു ശാന്തമായി മനസ്സിലാക്കിയിരുന്നു.

ഉണ്ണീശോയു മുലയൂട്ടന്ന   മറിയം (Christ Child Breastfeeding) 

ആഫ്രിക്കൻ മാതാവ് (African Madonna)

കന്യകയുടെ ശിരസ്സ്( Head of the Virgin)

ആഫ്രിക്കൻ മാതാവ് (African Madonna)

കന്യകാ മറിയം (Virgin Mary)

കന്യകാ മറിയം (Virgin Mary)

 ജാൻ വാൻ ഐക്ക് എന്ന ബെൽജിയൻ ചിത്രകാരൻ  1432 ൽ ഗെന്റിലുള്ള വിശുദ്ധ ബാവോയുടെ കത്തീഡ്രലിലെ അൾത്താരയ്ക്കു വേണ്ടി വരച്ച ചിത്രങ്ങളിലൊന്നാണിത്.  രണ്ടാം ലോകമഹായുദ്ധത്തിൽ നഷ്ടപ്പെട്ട ഈ ചിത്രം പിന്നിടു കണ്ടു കിട്ടി.

കന്യകയുടെ കിരീടധാരണം (Coronation of the Virgin) 

ദൈവമാതാവ് (Theotokos)

ദൈവമാതാവ് എന്ന ചിത്രം ആൻ  മരിയ ക്യാംബെൽ  എന്ന ചിത്രകാരിയാണു വരച്ചത്. മുട്ടയുടെ മഞ്ഞക്കുരുവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച ചായക്കൂട്ടുകളുംകൊണ്ടു തയ്യാറാക്കിയ എഗ് ടെമ്പെറ (egg tempera) എന്ന പ്രത്യേക പെയിന്റും 23 ക്യാരറ്റ് സ്വർണ്ണവും  സ്വാറോവാസ്കിയിിൽ നിന്നുള്ള നിന്നുള്ള പരലുകൾ കൊണ്ടുമാണ്  ആൻ ഈ ചിത്രം 2010ൽ പൂർത്തിയാക്കിയത്.

മുലയൂട്ടുന്ന കന്യക (La Virgen de la Leche)

എൽ ഡിവിനോ  “El Divino,”  എന്നറിയപ്പെടുന്ന   ലൂയിസ് ഡി മോറലെസ് എന്ന    സ്പാനീഷ് ചിത്രകാരനാണ് പതിനാറാം നൂറ്റാണ്ടിൽ ഈ ചിത്രം വരച്ചത്. ഉണ്ണിയേശു  പരിശുദ്ധ കന്യകാമറിയത്തിന്റെ തല മുണ്ടിൽ ബലമായി പിടിച്ചു വലിക്കുകയും അവളുടെ പയോധരങ്ങളിൽ പിടിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മറിയത്തിന്റെ മാതൃത്വമാണ് ഈ ചിത്രത്തിന്റെ കേന്ദ്ര ആശയം. ഒരു ശിശു എന്ന നിലയിൽ ഈ ഭൂമിയിൽ സ്വന്തം അമ്മയെ പൂർണ്ണമായി ആശ്രയിച്ചിരുന്നതായി ഈ ചിത്രം വെളിവാക്കുന്നു.

സ്ത്രോത്രഗീതങ്ങളുടെ മറിയം (Madonna of the Magnificent) 

ഇറ്റാലിയൻ ചിത്രകാരനായ സാന്ദ്രോ ബൊറ്റിചെല്ലി ( Sandro Botticelli )1483 ലാണ്  സ്ത്രോത്ര ഗീതങ്ങളുടെ മറിയം  എന്ന ചിത്രം വരച്ചിരിക്കുന്നത്. മറിയം ദൈവത്തിനു സമർപ്പിക്കുന്ന കൃതജ്ഞതാ പ്രാർത്ഥനയാണ് ഈ ചിത്രത്തിലൂടെ ബൊറ്റിചല്ലി ചിത്രീകരിക്കുന്നത്.  ഈ ചിത്രത്തിൽ പരിശുദ്ധ മറിയം തിളങ്ങുന്ന നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം അണിഞ്ഞിരിക്കുന്നു

പരിശുദ്ധ കന്യകാ മറിയം (Virgin Mary)

നിത്യസഹായ മാതാവ് (Our Lady of Perpetual Help)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here