17-ാമ​ത് തുവാനിസ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു സമാപനം

കോ​ത​ന​ല്ലൂ​ർ:  7-ാമ​ത് തുവാനിസ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍ സമാപിച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അർപ്പിച്ച വി​ശു​ദ്ധ കു​ർ​ബാ​നയോടെയായിരുന്നു സമാപനം. ക്രൈസ്തവ കൂട്ടായ്മയില്‍ വളര്‍ന്ന്, സഹോ​ദ​ര സ്നേ​ഹ​ത്തി​ലൂ​ടെ, വ​ച​നാ​ധി​ഷ്ഠി​ത ജീ​വി​തം ന​യി​ച്ച് ആ​ന​ന്ദം ക​ണ്ടെ​ത്ത​ണ​മെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

വി​ശു​ദ്ധ കു​ർ​ബാ​നയില്‍  ഫാ. ​ജി​ജോ നെ​ല്ലി​ക്കാ​ക്ക​ണ്ട​ത്തി​ൽ, ഫാ. ​ജോ​സ് പൂ​തൃ​ക്ക​യി​ൽ, ഫാ. ​സി​റി​യ​ക്ക് പ​ട​പു​ര​യ്ക്ക​ൽ, ഫാ. ​ജി​ബി​ൻ കീ​ച്ചേ​രി​ൽ, ഫാ.​ജോ​യി കാ​ള​വേ​ലി​ൽ എ​ന്നി​വ​ർ സഹകാര്‍മ്മികത്വം നിര്‍വഹിച്ചു.

പ്രശസ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി ‘സ​ഭ​യും പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണത്തിനു മുഖ്യ കര്‍മ്മികത്വം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ