നമ്മൾ അറിയേണ്ട 5 മരിയൻ പ്രത്യക്ഷീകരണങ്ങൾ

കത്തോലിക്കരും അകത്തോലിക്കരുമായ ക്രൈസ്തവർ കേട്ടിട്ടുള്ള മൂന്നു പ്രമുഖ മരിയൻ പ്രത്യക്ഷീകരണങ്ങളാണ് മെക്സിക്കോയിലെ ഗ്വാദലൂപേ, ഫ്രാൻസിലെ ലൂർദ്ദ്, പോർച്ചുഗലിലെ ഫാത്തിമ ഇവയുടെ പ്രാധാന്യം എല്ലാ വിശ്വാസികൾക്കും അറിവുള്ളതാണ്. സഭ അംഗീകരിച്ചിരിക്കുന്ന മറ്റു അഞ്ചു മരിയ പ്രത്യക്ഷീകരണങ്ങളെ നമുക്കു പരിചയപ്പെടാം.

1.  പോണ്ടുമെയിനിലെ മാതാവ് ജനുവരി 17, 1871, ഫ്രാൻസ് (Our Lady of Pontmain, January 17, 1871, in Portmain, France)

1872 ൽ ഒൻപതാം പിയൂസ് മാർപാപ്പ അംഗീകരിച്ച ഈ മരിയൻ പ്രത്യക്ഷീകരണം പ്രത്യാശയുടെ മാതാവ് എന്നും അറിയപ്പെടുന്നു. ഫ്രാങ്കോ പ്രേഷ്യൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ഫ്രാൻസിലെ പോണ്ടുമെയിനിൽ കൃത്യമായി പറഞ്ഞാൽ 1871 ജനുവരി 17നു രണ്ടു ആൺകുട്ടികൾ ധ്യാന്യപ്പുരയിൽ തങ്ങളുടെ പിതാവിനെ സഹായിക്കുമ്പോൾ ഒരു സുന്ദരിയായ സ്ത്രി അവരെ നോക്കി പുഞ്ചിരിക്കുന്നതു അവർ കണ്ടു. ആൺകുട്ടികൾ ഉടനെതന്നെ മാതാപിതാക്കളെ വിവരം അറിയിച്ചു, പക്ഷേ അവർക്കു സ്ത്രീയെ കാണാൻ കഴിഞ്ഞില്ല. സ്ഥലത്തെ വിദ്യാലയത്തിലെ സിസ്റ്റർ വന്നെങ്കിലും സുന്ദരിയായ സ്ത്രീയെ അവരും കണ്ടില്ല . പിന്നിടു ഇക്കാര്യങ്ങളൊന്നു അറിയാത്ത രണ്ടു പെൺകുട്ടികളെ അവിടെ കൊണ്ടുവന്നു സ്വർണ്ണ നക്ഷത്രങ്ങളാലാകൃതമായ നില അങ്കി അണിഞ്ഞ കറുത്ത ശിരോവസ്ത്രവും സുവർണ്ണ കിരീടവും അണിഞ്ഞ സുന്ദരിയായ സ്ത്രീയെ അവർ കണ്ടു. സുന്ദരിയായ സ്ത്രീയുടെ കൈയിൽ ഒരു സന്ദേശം അടങ്ങിയ ബാനർ ഉണ്ടായിരുന്നു. അതിൽ ഇപ്രകാരം ആലേഖനം ചെയ്തിരിക്കുന്നു കുട്ടികൾ കണ്ടു: “എന്റെ മക്കളെ പ്രാർത്ഥിക്കുക, ദൈവം സമയത്തു നിങ്ങളെ ശ്രവിക്കും. എന്റെ മകൻ അവനെ സ്പർശിക്കാൻ നിങ്ങളെ അനുവദിക്കുന്നു.”

സംഭവം കാട്ടു തീ പോലെ പടർന്നു, ഗ്രാമവാസികൾ പ്രാർത്ഥനയ്ക്കായി എത്തിച്ചേർന്നു. കുട്ടികൾ സന്ദേശം ഉറക്കെ വായിച്ചതേ ജനക്കൂട്ടം ദൈവ സ്തുതികൾ ആലപിക്കാൻ തുടങ്ങി. പരിശുദ്ധ മറിയത്തിനു സന്തോഷമാവുകയും കൂടെ പാടുകയും ചെയ്തു. അത്ഭുഭുതമെന്നു പറയട്ടെ ആ ദിനം തന്നെ പ്രേഷ്യൻ സൈന്യം വിശ്വസിക്കാൻ കഴിയാത്ത വിധം അവരുടെ മുന്നേറ്റത്തിൽ നിന്നു തള്ളി പുറത്താക്കപ്പെട്ടു.

2. നോക്കിലെ മാതാവ് ആഗസ്റ്റ് 21, 1879, നോക്ക്,  അയർലണ്ട് (Our Lady of Knock, August 21, 1879, in Knock, Ireland)

അയർലണ്ടിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് നോക്ക് (Knock) 1879 ആഗസ്റ്റു മാസം 21-ാം തീയതി വൈകിട്ട് ഏകദേശം 8 മണിയായപ്പോൾ ഇടവക പള്ളിയിലെ തെക്കുഭാഗത്തുള്ള ഭിത്തിയിൽ പരിശുദ്ധ കന്യകാമറിയത്തെയും വി. യൗസേപ്പിതാവിനെയും സുവിശേഷകനായ വിശുദ്ധ യോഹന്നാനെയും അബാല വൃദ്ധ ജനങ്ങൾ ദർശിച്ചു.ദർശനത്തിനു സാക്ഷ്യം വഹിച്ച പതിനഞ്ചു പേരിൽ ഒരാളായ ബ്രിജിറ്റ് ട്രെഞ്ച് (Bridget Trench) ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു :” ദർശനത്തിൽ പരിശുദ്ധ കന്യകാമറിയത്തെ കണ്ട ഉടനെ അവളുടെ പാദം ചുംബിക്കാനായി ഭിത്തിയുടെ അടുത്തേക്കു ചെന്നു. പക്ഷേ എനിക്കു ഭിത്തിയെ അല്ലാതെ മറ്റൊന്നും ആശ്ലേഷിക്കാൻ സാധിച്ചില്ല. തൊട്ടുമുമ്പു കൺമുമ്പിൽ കണ്ട മറിയത്തെ എന്റെ കൈകൾ കൊണ്ടു സ്പർശിക്കാൻ സാധിക്കാത്തതിൽ എനിക്കു ആശ്ചര്യം അനുഭവപ്പെട്ടു.”
പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനത്തിനു ഭാഗ്യം സിദ്ധിച്ച അവർ കോരിച്ചൊരിയുന്ന മഴയിലും ജപമാല പ്രാർത്ഥന ചൊല്ലി, അതിനു ശേഷം അന്തരീക്ഷം പ്രസന്നമാവുകയും അവരെല്ലാവരും ഹൃദയത്തിൽ ശാന്തത അനുഭവിക്കുകയും ചെയ്തു. പന്ത്രണ്ടാം പീയൂസ്, ജോൺ ഇരുപത്തിമൂന്നാമൻ, പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ തുടങ്ങി നിരവധി മാർപാപ്പമാരുടെ പൊന്തിഫിക്കൽ ആശീർവ്വാദങ്ങൾ ഈ മരിയൻ തീർത്ഥാടന കേന്ദ്രത്തിനു ലഭിച്ചട്ടുണ്ട്.

3. അക്കീത്ത മാതാവ് , യൂ സാവഡായി ജപ്പാൻ (Our Lady of Akita, 1973-1979 in Yuzawadai, Japan)

1973, ൽ ഫ്രാൻസിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ലൂർദ്ദിലെ അത്ഭുത നീരുറവയിലെ വെള്ളം കുടിച്ചു പല വിധ രോഗങ്ങളിൽ നിന്നും സൗഖ്യം കിട്ടിയ സിസ്റ്റർ ആഗ്നസ് കറ്റു സ്കോ സാസാഗവാ (Sister Agnes Katsuko Sasagawa) 1973 ൽ ജപ്പാനിലെ യൂസാവഡായി ൽ ഒരു കൂട്ടം സിസ്റ്റേഴ്സുമുയായി ജീവിക്കാൻ തുടങ്ങി.  പൂർണ്ണമായും കേൾവി നഷ്ടപ്പെട്ട സി. ആഗ്നസിനു പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനങ്ങളും പഞ്ചക്ഷതങ്ങും പല തവണ ഉണ്ടായി. തടികൊണ്ടുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിൽ നിന്നു കണ്ണിരു പ്രവഹിക്കുന്നതു സഹ സന്യാസിനിമാർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ബധിരയായി തീർന്നെങ്കിലും പരിശുദ്ധ കന്യകാ മറിയത്തിന്റെ സന്ദേശം സി. ആഗ്നസ് കേട്ടിരുന്നു. ഒരിക്കൽ പരിശുദ്ധ അമ്മ അവളോടു ഇപ്രകാരം പറഞ്ഞു, ” ധാരാളമായി ജപമാല ചൊല്ലുക, വരാൻ പോകുന്ന ദുരന്തങ്ങളിൽ നിന്നു അവ നിങ്ങളെ രക്ഷിക്കും. ഈ ലോകത്തിലെ നിരവധി വ്യക്തികൾ ദൈവത്തെ വേദനിപ്പിക്കുന്നു. സ്വർഗ്ഗീയ പിതാവിന്റെ ക്രോധം ശമിപ്പിക്കാനായി ധാരാളം ആത്മാക്കളെ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്റെ പുത്രനോടു കൂടി, പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യുന്ന ആത്മാക്കളെ അനുഗ്രഹിക്കും”. കരയുന്ന അക്കീത്താ മാതാവിന്റെ രൂപം ജപ്പാനിലെ ടോക്കിയോ ചാനാൻ 12 ഒരിക്കൽ സംപ്രേക്ഷണം ചെയ്തു.

1982 ജൂൺ മാസത്തിൻ പൂർണ്ണ ബധിരയായി തീർന്നിരുന്ന സിസ്റ്റർ ആഗ്നസിനു കേൾവി ശക്തി പൂർണ്ണമായി തിരിച്ചു കിട്ടി. തേരേസാ ചുവാൻ സൺ ഹോ എന്ന കൊറിയൻ സ്ത്രി, അക്കീത്താ മാതാവിന്റെ മധ്യസ്ഥതയാൽ ബ്രയിൻ ടൂമറിൽ നിന്നു വിമോചിതയാവുകയും മാതാവിന്റെ ദർശനം സ്വീകരിക്കുകയും ചെയ്തു.

1984 സ്ഥലത്തെ മെത്രാൻ ജോൺ ഷോജിറോ, അക്കിത്താ മാതാവിനെ വണങ്ങുന്നതിനായി പ്രാദേശികമായി അനുവാദം നൽകി. ആഗോള തലത്തിലുള്ള സ്ഥിരീകരണത്തിനായുള്ള നടപടികൾ വത്തിക്കാനിൽ പുരോഗമിക്കുന്നു.

4. ബാനെക്സിലെ മാതാവ്, ജനുവരി 15- മാർച്ച് 2, 1933, ബെൽജിയം (Our Lady of Banneux, January 15 – March 2, 1933, in Banneux, Belgium)

പാവങ്ങളുടെ മാതാവ് എന്നുകൂടി ബാനെക്സിലെ മാതാവു അറിയപ്പെടുന്നു . മാരിയെറ്റേ ബെകോ (Mariette Beco) എന്ന പെൺകുട്ടിക്കാണു പരിശുദ്ധ കന്യകാമറിയം ആദ്യം ദർശനം നൽകിയതു നൽകിയതു. വെള്ള വസ്ത്രത്രമണിഞ്ഞു പ്രത്യക്ഷഷപ്പെട്ട മറിയം മരിയെറ്റയോടു പറഞ്ഞു, ഞാൻ പാവങ്ങളുടെ കന്യകയാണ്, സഹനങ്ങളിൽ ആശ്വസിപ്പിക്കാനാണു ഞാൻ വരുന്നത്.എന്നിൽ വിശ്വസിക്കുക, ഞാൻ നിന്നെയും വിശ്വസിക്കും”.

പന്ത്രണ്ടു വയസ്സു പ്രായമുള്ളപ്പോൾ വിട്ടിലെ അടുക്കളയിലെ ജനലിലാണു മരിയെറ്റ ആദ്യമായി മാതാവിനെ കാണുന്നത്. തൊട്ടടുത്തുള്ള ചെറിയ അരുവിയിൽ അവളുടെ കൈ മുക്കുവാൻ പരിശുദ്ധ കന്യകാമറിയം ആവശ്യപ്പെടുകയും സകല ജനതകൾക്കു സൗഖ്യത്തിനു വേണ്ടിയുള്ള അരുവിയായി അതിനെ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിദിനം രണ്ടായിരം ഗാലൺ (ഒരു ഗാലൺ എന്നാൽ ബ്രട്ടീഷ് അളവനുസരിച്ചു 4 ലിറ്ററും അമേരിക്കൻ അളവു പ്രകാരം മൂന്നു ലിറ്ററുമാണ്)

വെള്ളം തീർത്ഥാടകർ ഇവിടെ നിന്നു ശേഖരിക്കുന്നു. പ്രത്യക്ഷീകരണങ്ങൾക്കു ശേഷം തികച്ചും സ്വകാര്യമായ ഒരു ജീവിത മാ ണു മാരിയെറ്റ നയിച്ചത്. 2008 ൽ പ്രത്യക്ഷീകരണങ്ങളിലുള്ള തന്റെ പങ്കിനെക്കുറിച്ചു മരിയറ്റ ഇപ്രകാരം പറഞ്ഞു:

“ എഴുത്തുകൾ കൈമാറുന്ന ഒരു പോസ്റ്റുമാന്റ ഉത്തരവാദിത്വത്തിൽ കൂടുതൽ എനിക്കൊന്നുമില്ല. എഴുത്തു കൊടുത്തു കഴിഞ്ഞാൽ പോസ്റ്റുമാനു പ്രാധാന്യം മൊട്ടുമില്ല”.

2011 ൽ തൊണ്ണൂറാം വയസ്സിൽ മരിയെറ്റ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1942ൽ ബിഷപ് ലൂയിസ് ജോസഫ് കെർക്കുഹോഫ്സ് പാവങ്ങളുടെ മാതാവു എന്ന പേരിൽ ബാനെക്സിലെ മരിയൻ പ്രത്യക്ഷികരണം അംഗീകരിച്ചു.1947 ൽ വത്തിക്കാൻ ഔദോഗികമായി ഈ മരിയൻ പ്രത്യക്ഷീകരണത്തെ അംഗീകരിച്ചു.

 5. ലൂസിലെ മാതാവ് 1664- 1718 സാന്റ് എറ്റിനേ ലേ ലൂസ് , ഫ്രാൻസ് (Our Lady of Laus, 1664 – 1718 in Saint-Etienne-le-Laus, France)

1664 ലെ ഒരു മെയ് മാസ ദിനത്തിൽ പതിനേഴു വയസുള്ള ബെനോറ്റേ റെൻകൂറൽ (Benoite Rencurel) എന്ന ഇടയ പെൺകുട്ടിക്കു മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷിയായ വിശുദ്ധ മൊറിസിന്റെ ദർശനം ഉണ്ടായി. സെന്റ് എറ്റിനേക്കു സമീപമുള്ള കിൽനസ് താഴ് വാരത്തിൽ പോകാനും അവിടെ ദൈവമാതാവിനെ ദർശിക്കുവാനും മൊറിസ് ബെനോറ്റയോടു പറഞ്ഞു. മെയ് പതിനാറാം തീയതി ആടുകളുമായി മൊറിസ് പറഞ്ഞ ഗ്രോട്ടോക്കു മുമ്പിൽ ബെനോറ്റ എത്തുകയും യേശുവിനെ കൈകളിലേന്തിയ പരിശുദ്ധ കന്യകാമറിയത്തെ ദർശിക്കുകയും ചെയ്തു. തുടർന്നുള്ള നാലു മാസങ്ങളിൽ എല്ലാ ദിവസവും പരിശുദ്ധ കന്യകാമറിയം ഇവിടെ പ്രത്യക്ഷപ്പെട്ടു.

ഒരിക്കൽ പരിശുദ്ധ കന്യകാ മറിയം ബെനോറ്റയെ തൊട്ടടുത്തുള്ള ദൈവാലയത്തിലേക്കു കൂട്ടികൊണ്ടു പോവുകയും അതി മനോഹരമായ ഒരു സുഗന്ധം നൽകി അനുഗ്രഹിക്കുകയും ചെയ്തു. പിന്നീടു മറിയം ബെനോറ്റയോടു പറഞ്ഞു:, “ഈ ദൈവാലയം പാപികളുടെ മാനസാന്തര സ്ഥലവും തുടർ പ്രത്യക്ഷീകരണങ്ങളുടെ വേദിയായും മറിയം പ്രഖ്യാപിച്ചു. അതിവിശുദ്ധ സ്ഥലത്തെ വിളക്കിലെ എണ്ണയാൽ വിശ്വാസത്താൽ ലേപനം ചെയ്യുകയും എന്റെ മാധ്യസ്ഥ്യം തേടുകയും ചെയ്യുന്നവർക്കു ഞാൻ അത്ഭുതങ്ങൾ സമ്മാനിക്കും”.

പാപികളുടെ മാനസാന്തരമാണു ലൂസിലെ മരിയൻ പ്രത്യക്ഷീകരണങ്ങളുടെ അടിസ്ഥാന സന്ദേശം തന്നോടു തന്നെയും മറ്റുള്ളളവരോടും ദൈവത്തോടും അനുരജ്ഞനപ്പെടുന്നതു വഴിയാണു ഇതു സാധ്യമാകുന്നത്.
2008 മെയ് മാസം അഞ്ചാം തീയതി ബിഷപ് ജീൻ മിഖായേൽ ദേ ഫാൽകോ ലെയാൻദ്രി ലൂസിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ പാപികളുടെ സങ്കേതമായ മറിയത്തിന്റെ ദർശനങ്ങളായി പരിശുദ്ധ സിംഹാസനം അംഗീകരിച്ചതായി പ്രഖ്യാപിച്ചു.

Leave a Reply