ബൈബളിൽ കണ്ടെത്തുന്ന 6 ഉത്ഥാനങ്ങൾ

സ്വന്തം ശക്തിയാൽ മരണത്തിൽ നിന്നു ഉത്ഥാനം ചെയ്ത ഏക വ്യക്തി യേശുവാണ് എന്നാൽ ഈ ബൈബിൾ കഥാപാത്രങ്ങൾ ഒരിക്കൽ അത്ഭുതകരമായി ജീവിതത്തിലേക്കു തിരികെ വന്നവരാണ്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ ഈശോയുടെ ഉത്ഥാനത്തിന്റെ അനന്യത രേഖപ്പെടുത്തിയിട്ടുണ്ട്: “തന്റെ ഉയിർപ്പിനു മുൻപ് ജായ്റൂസിന്റെ മകളെയും നായീമിലെ യുവാവിനെയും ലാസറിനെയും മരിച്ചവരിൽ നിന്നുയർപ്പിച്ച സംഭവങ്ങളിലെന്നതുപോലെ ഭൂമിയിലെ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചുവരവായിരുന്നില്ല ക്രിസ്തുവിന്റെ ഉത്ഥാനം. ആ സംഭവങ്ങൾ അദ്ഭുത സംഭവങ്ങളായിരുന്നു. എന്നാൽ വിസ്മയനീയമാം വിധം ഉയിർപ്പിക്കട്ടെ ആ വ്യക്തികൾ യേശുവിന്റെ ശക്തിയാൽ സാധാരണ ഭൗതിക ജീവിതത്തിലേക്കു തിരിച്ചു വന്നു. ഒരു പ്രത്യേക നിമിഷത്തിൽ അവർ വീണ്ടും മരിക്കും . ക്രിസ്തുവിന്റെ ഉത്ഥാനം സത്താപരമായി വ്യത്യസ്തമാണ്. ഉത്ഥാനം ചെയ്ത തന്റെ ശരീരത്തിൽ അവിടുന്നു മരണത്തിന്റെ അവസ്ഥയിയിൽ നിന്നു കാലത്തിനും സ്ഥലത്തിനും അതീതമായ മറ്റൊരു ജീവിതത്തിലേക്കു കടക്കുന്നു.” (CCC 646)

സറേഫാത്തിലുള്ള വിധവയുടെ മകൻ

പിന്നീട്‌ അവൻ ഏലിയാ ബാലന്‍െറ മേല്‍ മൂന്നുപ്രാവശ്യം കിടന്ന്‌, കര്‍ത്താവിനോടപേക്‌ഷിച്ചു: എന്‍െറ ദൈവമായ കര്‍ത്താവേ, ഇവന്‍െറ ജീവന്‍ തിരികെക്കൊടുക്കണമേ!കര്‍ത്താവ്‌ ഏലിയായുടെ അപേക്‌ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു. (1 രാജാക്കന്‍മാര്‍ 17:21-22)

ഷൂനേംകാരി സ്ത്രീയുടെ മകൻ

എലീഷാ ആ ഭവനത്തില്‍ ചെന്നപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.അവന്‍ ഉള്ളില്‍കടന്ന്‌ വാതിലടച്ചു. മുറിക്കുള്ളില്‍ അവനും കുട്ടിയും മാത്രമായി. എലീഷാ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു.
(2 രാജാക്കന്‍മാര്‍ 4: 32 – 33, 35)

ഏലീഷായുടെ കബറിടത്തിങ്കലേക്കു എറിയപ്പെട്ട മനുഷ്യൻ

എലീഷാ മരിച്ചു. അവര്‍ അവനെ സംസ്‌കരിച്ചു. വസന്തകാലത്ത്‌ മൊവാബ്യര്‍ കൂട്ടമായി വന്നു ദേശം ആക്രമിച്ചു.ഒരുവനെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട്‌ അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്ക്‌ എറിഞ്ഞു. എലീഷായുടെ അസ്‌ഥികളെ സ്‌പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച്‌ എഴുന്നേറ്റുനിന്നു. (2 രാജാക്കന്‍മാര്‍ 13: 20- 21).

നായിനിലെ വിധവയുടെ മകൻ

അവളെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌ കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ.അവന്‍ മുന്നോട്ടു വന്ന്‌ ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക.
മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്‌ക്ക്‌ ഏല്‍പിച്ചു കൊടുത്തു. (ലൂക്കാ 7:13 -15)

ജായ്റോസിന്റെ മകൾ

എല്ലാവരും കരയുകയും അവളെക്കുറിച്ചു വിലപിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അവന്‍ പറഞ്ഞു: കരയേണ്ടാ, അവള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌.എന്നാല്‍, അവള്‍ മരിച്ചു കഴിഞ്ഞു എന്നറിഞ്ഞിരുന്നതു കൊണ്ട്‌ അവര്‍ അവനെ പരിഹസിച്ചു.അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ച്‌ അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക.അപ്പോള്‍ അവളുടെ ജീവന്‍ തിരിച്ചുവന്നു. ഉടനെ അവള്‍ എഴുന്നേറ്റിരുന്നു. അവള്‍ക്ക്‌ ആഹാരം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.
ലൂക്കാ 8:52- 55

ലാസർ

ഇതു പറഞ്ഞിട്ട്‌ അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക.
അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്‍െറ കൈകാലുകള്‍ നാടകള്‍കൊണ്ട്‌ ബന്‌ധിക്കപ്പെട്ടും മുഖം തുണികൊണ്ട്‌ ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്‍െറ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ. (യോഹന്നാന്‍ 11:43-44)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here