ഒരാള്‍ ഒറ്റയ്‌ക്കൊരു കത്തീഡ്രല്‍ പണിയുന്നു

സ്വപ്രയത്നം കൊണ്ട് ഒരു വ്യക്തി ഒരു കത്തീഡ്രല്‍ നിര്‍മ്മിക്കുന്നു. മാഡ്രിഡിലാണ് ഈ കത്തീഡ്രല്‍. ഗലേഗ എന്ന വ്യക്തിയാണ് തന്റെ ആയുസ്സിന്റെ അമ്പത്തിമൂന്ന് വര്‍ഷം കത്തീഡ്രല്‍ നിര്‍മ്മാണത്തിനായി മാറ്റിവച്ചത്. കര്‍ഷകനായും കാളപ്പോരുകാരനായും ജീവിതം ചെലവഴിച്ച ഗലേഗ അവസാനം എത്തിച്ചേര്‍ന്നത് ഒരു സന്യാസ സമൂഹത്തിലായിരുന്നു. പക്ഷേ, ഒരു ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിക്കാന്‍ എട്ടുവര്‍ഷക്കാലമേ ഗേലേഗയ്ക്ക് കഴിഞ്ഞുള്ളൂ. 1961-ല്‍ ക്ഷയരോഗം പിടിപെട്ട്്്,  ഇദ്ദേഹത്തിന് ആശ്രമത്തിന് പുറത്തു പോകേണ്ടതായി വന്നു. രോഗം പിടിപെട്ട അവസ്ഥയില്‍ ഗലേഗ ദൈവത്തോട് സൗഖ്യത്തിനായി കരഞ്ഞപേക്ഷിച്ചു. ഒപ്പം ഒരു വാഗ്ദാനവും നല്‍കി. ക്ഷയരോഗമുക്തനാകുകയാണെങ്കില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒരു ചാപ്പല്‍ നിര്‍മ്മിച്ചേക്കാമെന്നായിരുന്നു ഗലേഗയുടെ പ്രതിജ്ഞ.

ദൈവത്തോടുള്ള തന്റെ പ്രതിജ്ഞ പാലിക്കുന്നതിന് വേണ്ടി 1963-ല്‍ ഗലേഗ ചാപ്പല്‍ നിര്‍മ്മാണം തുടങ്ങി. യാതൊരു സഹായങ്ങളും ഒരിടത്തു നിന്നും സ്വീകരിക്കാതെ ആയിരുന്നു ഗലേഗ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടനിര്‍മ്മാണത്തിന്റെയോ വാസ്തുവിന്റെയോ അടിസ്ഥാനപ്രമാണങ്ങള്‍ ഒന്നും തന്നെ ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മറ്റ് സൈറ്റുകളില്‍ നിന്ന് ശേഖരിച്ച വസ്തുക്കളാണ് കത്തീഡ്രല്‍ പണിയാനായി ഗലേഗ ഉപയോഗിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ