ധാക്കയിലെ കർദിനാൾ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചു 

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ ആർച്ചു ബിഷപ് കർദിനാൾ പാട്രിക് ഡി’റോസരിയോ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികളെ സന്ദർശിച്ചു. സെപ്റ്റംബർ 24 , 25 തിയ്യതികളിലായി നടന്ന സന്ദർശനത്തിൽ കോക്സ് ബസാറിലെ നിരവധി റോഹിങ്ക്യന്‍ അഭയാർഥി ക്യാമ്പുകളിലൂടെ അദ്ദേഹം കടന്നു പോയി.

“ക്യാമ്പുകളിൽ യേശുവിന്‍റെ മുറിവുകൾ ഞാൻ ദര്‍ശിച്ചു. അവരുടെ കഷ്ടതകള്‍ എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. അവരുടെ വേദനകളിൽ ഞാനും പങ്കു ചേരുന്നു.” ആർച്ചു ബിഷപ് പറഞ്ഞു.

അഭയാർഥികളുടെ ഭക്ഷണം കണ്ടെത്തുന്നതിനും മറ്റുമായി ബംഗ്ലാദേശ് സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ കത്തോലിക്കാ സഭ തങ്ങൾക്കു ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യും എന്ന് ഉറപ്പു നൽകിയിട്ടുണ്ട്. കോക്സ്സ് ബസാറിൽ 600,000 റോഹിങ്ക്യ അഭയാർഥികകളാണ് താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും മ്യാന്മറിൽ  1978, 1991, 2012 കാലങ്ങളിൽ നടന്ന വിവിധ പീഡനങ്ങളിനിന്നു രക്ഷപ്പെട്ടെത്തിയവരാണ്. നിലവിലെ പ്രതിസന്ധി ആരംഭിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു.

റോഹിങ്ക്യന്‍ മുസ്ലിംകൾ തലമുറകളായി മ്യാൻമറിൽ പീഡനം നേരിടുകയാണ്. എന്നാൽ 1982-ൽ ബംഗ്ലാദേശ്  അവരെ അനാഥ പൗരന്മാർ എന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് റോഹിങ്ക്യ മുസ്ലിംങ്ങൾക്കു നേരെ മ്യാന്മറിൽ ആക്രമണങ്ങൾ വർധിച്ചത് . ആഗസ്ത് 25-ന് ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്നു ഏതാണ്ട് 450,000 റോഹിങ്ക്യൻ വംശജരാണ് ബംഗ്ലാദേശിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ എത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ