ബുര്‍ഗുണ്ടി ഫ്രാന്‍സ് – 1608

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു സംഭവം. പട്ടണത്തിലെ പ്രസിദ്ധമായ തിരുനാള്‍ ദിനമായിരുന്നു അന്ന്. വിശുദ്ധ കുര്‍ബാന സ്ഥാപിക്കാന്‍ മനോഹരമായ ഒരു പാത്രം ഡോം ഗാര്‍നിയര്‍ നിര്‍മ്മിച്ചു, തിരുനാള്‍ ദിനത്തില്‍ അതിരാവിലെ മൂന്ന് മണിക്ക് അദ്ദേഹം പള്ളിയില്‍ വന്നപ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ചുറ്റും തിളക്കമാര്‍ന്ന പ്രകാശം കണ്ടു. ദേവാലയത്തിന് തീ പിടിച്ചതാണെന്ന് കരുതി ഭയന്ന് അദ്ദേഹം അടുത്തുള്ള ബനഡിക്ടന്‍ ആശ്രമത്തിലേക്ക് ഓടി അവിടെയുള്ള സന്യാസിമാരോട് സഹായം അഭ്യര്‍ത്ഥിച്ചു. അവിടത്തെ എല്ലാ സന്യാസിമാരെയും കൂട്ടി  ദേവാലയത്തില്‍ വന്നപ്പോള്‍ അവരും ഈ മഹാത്ഭുതത്തിന് സാക്ഷികളായി.

വിശുദ്ധ കുര്‍ബാന വച്ചിരുന്ന അരുളിക്ക അന്തരീക്ഷത്തില്‍ നില്‍ക്കുന്നതായും വിശുദ്ധ കുര്‍ബാന വച്ചിരുന്ന കല്ല് മൂന്ന് കഷ്ണങ്ങളായി നിലത്ത് വീണു കിടക്കുന്നതും അതിന് ചുറ്റും തിരികളെല്ലാം മറിഞ്ഞു കിടക്കുന്നതായും കണ്ടു. ഇതുകണ്ട സന്യാസികള്‍ എല്ലാവരും മുട്ടിന്‍മേല്‍ നിന്ന് വിശുദ്ധ കുര്‍ബാനയെ ആരാധിച്ചു. ദൈവം രക്ഷകനും നാഥനുമാണെന്ന തിരിച്ചറിവിലൂടെയാണ് അവര്‍ കടന്നുപോയത്. ഈശോയില്‍ നിന്ന് അകന്നു പോയ അനേകര്‍ക്ക് തമ്പുരാനിലേക്ക്ത  തിതരികെയെത്താനുളള വഴിയായിട്ടാണ് ഈ അത്ഭുതത്തെ അവര്‍ കണ്ടത്. ഈ അത്ഭുതം സംഭവിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഒരു യഥാര്‍ത്ഥ സംഭവമായി ബിഷപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here