ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ന്യൂ​സി​ല​ൻ​ഡി​ൽ

നാ​ലു​ ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തി. ന്യൂ​സി​ല​ൻ​ഡ് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റ​റും മെ​ൽ​ബ​ണ്‍ രൂ​പ​ത മെത്രാനുമായ മാ​ർ ബോ​സ്കോ പു​ത്തൂ​ർ, ന്യൂ​സി​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റും ഓ​ക്ല​ൻ​ഡ് മി​ഷ​ൻ ചാ​പ്ലി​നു​മാ​യ ഫാ. ​ജോ​യി തോ​ട്ട​ങ്ക​ര, അ​സി​സ്റ്റ​ന്‍റ് ചാ​പ്ലി​ൻ ഫാ. ​തോ​മ​സ് ചെ​റു​കാ​നാ​യി​ൽ, ഹാ​മി​ൽ​ട്ട​ണ്‍ ക​മ്യൂ​ണി​റ്റി ചാ​പ്ലി​ൻ ഫാ. ​ജോ​ബി​ൻ വ​ന്യം​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീകരിച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഹാ​മി​ൽ​ട്ട​ണി​ലും ശ​നി​യാ​ഴ്ച ക്രൈ​സ്റ്റ് ച​ർ​ച്ചി​ലും അദ്ദേഹം വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ക്കു​ക​യും രൂ​പ​താ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്യും. ഞാ​യ​റാ​ഴ്ച 25 കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും സ്ഥൈര്യലേ​പ​ന​വും അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ ന​ട​ത്തും.

മാ​ർ ബോ​സ്കോ പു​ത്തൂ​ർ, ഓ​ഷ്യാ​നി​യ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​എ​ഡ്മ​ണ്ട് നി​ക്സ​ണ്‍, കേ​ര​ള പ്രൊ​വി​ൻ​ഷ്യാ​ൽ ഫാ. ​ജോ​യി പൂ​ണേ​ലി, ഓ​ക്ല​ൻ​ഡ് മി​ഷ​ൻ സ്ഥാ​പ​ക ചാ​പ്ലി​ൻ ഫാ. ​അ​ല​ക്സ് വി​രു​തു​കു​ള​ങ്ങ​ര, ഫാ. ​മ​നോ​ജ് കു​ന്ന​ത്ത്, ഫാ. ​ജോ​ബി​ൻ, ഫാ. ​തോ​മ​സ്,  മ​റ്റു മ​ല​യാ​ളി വൈ​ദി​ക​രും തിരുകർമങ്ങളിൽ സ​ഹ​കാ​ർ​മി​ക​രാ​വും.

ഓ​ക്ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ മി​ഷ​ന്‍റെ പ​ത്താം​ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ മാര്‍ ആലഞ്ചേരി ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ഷ​ന്‍റെ വ​ള​ർ​ച്ച​യി​ൽ പ​ങ്കു​വ​ഹി​ച്ച വി​വി​ധ വ്യ​ക്തി​ക​ളെ​യും സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ളും ബൈ​ബി​ൾ നാ​ട​കം ‘വാ​ഗ്ദ​ത്ത​ഭൂ​മി’​യും, ഒടുവില്‍ സ്നേ​ഹ​വി​രു​ന്നും ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply