മതബോധന പ്രിന്‍സിപ്പാളുമാരുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 30 ന്

ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ മതബോധന പ്രിന്‍സിപ്പാളുമാരുടെ  സമ്മേളനം കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചു 2017 സെപ്റ്റംബര്‍ 30 നടക്കും. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആലുവ പൊന്തിഫിക്കല്‍ സെമിനാരി ഡീന്‍ റവ.ഡോ. സിബി പുളിക്കല്‍ ക്ലാസുകള്‍ നയിക്കുകയും വി. കുര്‍ബാന കേന്ദ്രീകൃതമായ മതബോധനത്തെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കുകായും ചെയ്യും.

രൂപതയിലെ 41 ഇടവകകളില്‍ നിന്നും 30 മിഷനുകളില്‍ നിന്നുമുള്ള പ്രിന്‍സിപ്പാളുമാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. രൂപതയിലെ വിവിധ സണ്‍ഡേ സ്‌കൂളുകളിലായി 9000 വിദ്യാര്‍ത്ഥികളും, 1100 അധ്യാപകരും സേവനം ചെയ്യുന്നുണ്ട്.

റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഫാ. തോമസ് മുളവനാല്‍, ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. ജോണിക്കുട്ടി പുലിശേരി, മതബോധന ചര്‍ച്ചകളില്‍  റവ.ഡോ. ജോര്‍ജ് ദാനവേലി, റവ.ഫാ. പോള്‍ ചാലിശേരി എന്നിവർ സമ്മേളനത്തിൽ പങ്കുചേരും.  സമ്മേളനത്തിനു വേണ്ട  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മതബോധന ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ