കാതോലിക്കാ ബാവാ എത്യോപ്യയിലെത്തി

ആഡിസ് അബാബ: എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിന്റെ ക്ഷണമനുസരിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സ്ലീബാ പെരുന്നാളില്‍ പങ്കെടുക്കാന്‍ എത്യോപ്യയിലെത്തി.

ബാവയ്ക്കും കൂടെ അനുഗമിക്കുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തിലുളള തീര്‍ഥാടകസംഘത്തില്‍പ്പെട്ട ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്, ജേക്കബ് മാത്യു എന്നിവര്‍ക്കും എത്യോപ്യയില്‍ സ്വീകരണം നല്‍കി.

ഇന്ന് എത്യോപ്യയുടെ പ്രസിഡന്റ് മുലാതു തെഷോമേ ബാവായ്ക്കു വിരുന്നു നല്‍കും. പ്രസിദ്ധമായ മെസ്‌ക്കല്‍ സ്‌ക്വയറിലാണ് പെരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍. ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളും സംഘം സന്ദര്‍ശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ