ചായ് ദേശീയ കണ്‍വന്‍ഷന്‍ വാര്‍ഷികവും ജനറല്‍ബോഡി യോഗവും സമാപിച്ചു

കൊച്ചി: കൊച്ചി കാക്കനാട് രാജഗിരി വിദ്യാപീഠത്തില്‍ നടന്ന കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെല്‍ത്ത് കണ്‍വന്‍ഷനും 74ാം വാര്‍ഷിക ജനറല്‍ബോഡി യോഗവും സമാപിച്ചു.  

വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.വിന്‍ചെന്‍സോ പാല്യയും വത്തിക്കാന്‍ സംഘവും ഇന്ത്യയിലെ വിവിധ ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും പങ്കെടുത്ത കണ്‍വന്‍ഷനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന അവാര്‍ഡ് നൈറ്റില്‍ ആതുരശുശ്രൂഷാ സ്ഥാപനങ്ങളിലെ വിവിധ മേഖലകളില്‍ വിശിഷ്ട സേവനം ചെയ്യുന്നവരെ ആദരിച്ചു. അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചര്‍ച്ചകളും സമ്മേളനങ്ങളും നടന്നു. സന്യാസിനികളായ ഡോക്ടര്‍മാരും മറ്റു ഡോക്ടര്‍മാരുമായുള്ള ആശയവിനിമയവും നടന്നു.

മേജര്‍ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, ഹെല്‍ത്ത് കൗണ്‍സിലര്‍മാര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡയറക്ടര്‍മാര്‍, ഹെല്‍ത്ത് സെന്റര്‍ വര്‍ക്കര്‍മാര്‍, കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, എച്ച്‌ഐവി, മെന്റല്‍ ഹെല്‍ത്ത്, ജിറിയാട്രിക്, പാലിയേറ്റീവ്, ഡിസെബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട കെയര്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സന്യാസിനികളായ ഡോക്ടര്‍മാര്‍, മറ്റു ഡോക്ടര്‍മാര്‍ എന്നീ വിഭാഗങ്ങളിലായുള്ള സെഷനുകള്‍ക്കു പ്രമുഖര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ