പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ് 

കടുവാക്കുളം: കോട്ടയം കടുവക്കുളം എം.സി.ബി.എസ് മാതൃഭവനത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു.  വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുന്ന ഈ കോഴ്സ് 2018 മെയ് മുതൽ 2019 ഏപ്രിൽ വരെയാണ് നടത്തപ്പെടുന്നത്. എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞു 2: 30 മുതൽ 5: 30 വരെയാണ് ക്ലാസുകൾ നടക്കുന്നത്.

അല്മായർക്കും സന്യസ്തർക്കുമായി ആണ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. സെക്യുലർ- മതപഠന പ്ലസ് ടു പാസായവർക്ക് കോഴ്സിൽ പങ്കെടുക്കുവാൻ സാധിക്കും. പങ്കെടുക്കുന്നവർ വികാരിയച്ചന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.  ദിവ്യകാരുണ്യ മിഷനറി സഭാസ്ഥാപകരുടെ പേരിലുള്ള സ്‌കോളർഷിപ്പ് ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് കോഴ്സിലേയ്ക്ക് പ്രവേശനം ലഭിക്കുന്നത്.

പരിശുദ്ധ കുർബാനയെ അടുത്തറിയാനും ആഴമായ ബോധ്യങ്ങൾ സ്വന്തക്കുവാനും ദൈവജനത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ കോഴ്സ് സന്യസ്തർക്കും മതാധ്യാപകർക്കും അല്മായർക്കും ഏറെ പ്രയോജനകരമായിരിക്കും. പരിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തം കൂടുതൽ  സജീവമാക്കാനും അതിൽ അധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കുവാനും മറ്റുള്ളവർക്ക് പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ആധികാരിക സഭാ പ്രബോധനങ്ങൾ പഠിപ്പിച്ചു കൊടുക്കുവാനും ഈ കോഴ്‌സിൽ പങ്കെടുക്കുക വഴി സാധിക്കും.

 വിവരങ്ങള്‍ക്ക്: 9400072333, 8281537257, 9539036736

Email: [email protected]

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply