സീറോ മലങ്കര. സെപ്തംബര്‍ 24; ലൂക്കാ 16:19-31 കാണാതെ പോകരുത്

ധനവാന്‍ ശിക്ഷിക്കപ്പെടുന്നതിന്റെ കാരണമെന്താണ്? സ്വന്തം പടിവാതില്‍ക്കലെ ദരിദ്രനായ ലാസറിനെ കാണാന്‍ സാധിക്കാതെ പോയതാണ്. നിന്റെ പടിവാതില്‍ക്കലും ലാസറുണ്ട്. ധനവാന്‍ ലാസറിനെ കാണുന്നത് നരകത്തില്‍ കഷ്ടതയനുഭവിക്കുമ്പോഴാണ്. നിന്റെ കഷ്ടതയില്‍ ലാസറിനെ കാണുന്നത് വലിയ കാര്യമല്ല; മറിച്ച് നീ സമ്പന്നതയിലായിരിക്കുമ്പോള്‍ കഷ്ടപ്പെട്ടവനെ കാണാന്‍ നിനക്കു കഴിയുന്നുണ്ടോ? ഇതാണ് നിന്റെ രക്ഷയുടെ മാനദണ്ഡം. നീ സുഖത്തില്‍ ആയിരിക്കുമ്പോള്‍ കഷ്ടതയില്‍. ആയിരിക്കുന്നവനെ കാണുവാനും സഹായിക്കുവാനും തയ്യാറാകണം. നീ ധനവാനോ ലാസറോ ആകാം. ലാസറാനെങ്കില്‍ കഷ്ടതയില്‍ കര്‍ത്താവിനെ വിളിക്കുക, ധനവാനെകിലോ സമ്പത്തില്‍ ലാസറുമാരെ കാണാനും ശ്രമിക്കുക.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ