ഡിവൈന്‍  ധ്യാനകേന്ദ്രത്തില്‍ 1500-ല്‍ അധികം പേര്‍ അപകട സ്ഥിതിയിൽ

ചാലക്കുടിയിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 1500- ഓളം ആളുകള്‍ വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടു. ധ്യാനത്തിന് എത്തിയവരും വൃദ്ധരായ വൈദികരും ഡിവൈന്‍ കോമ്പൗണ്ടിലെ വിവിധ വിഭാഗങ്ങളിലെ രോഗികളും വയോജനങ്ങളുമാണ് ഇവയില്‍ കൂടുതലും. മാനസിക രോഗികളും എയ്ഡ്സ് ബാധിതരും ഒറ്റപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ആശ്രമത്തിലെ മുറ്റത്ത്  പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിനടിയിലായി. ഡിവൈൻ പ്രസിലും ഡിവൈൻ സ്റുഡിയോയിലും വെള്ളം കയറി വൻ നാശ നഷ്ടങ്ങളാണ്‌  സംഭവിച്ചിരിക്കുന്നത്.

ഇത് കൂടാതെ അവരുടെ ശാന്തിപുരത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിലെ  350 – ഓളം രോഗികളെ  മുകളിലത്തെ നിലകളിലേക്ക് മാറ്റിയിട്ടുണ്ട്. ഭക്ഷണവും സഹായവും ഇല്ലാതെ ഇവർ ഏറെ കഷ്ടപ്പാടിലാണ്.

ജല നിരപ്പ് ഉയര്‍ന്നതിനാല്‍ മുകളിലെ നിലകളിലേക്ക് അഭയം പ്രാപിച്ചിരിക്കുകയാണ് എല്ലാവരും. ധ്യാനകേന്ദ്രത്തോട് ചേര്‍ന്നുള ഫാമില്‍ നിന്നും 250 – ഓളം പശുക്കളെ  വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടതായി കരുതപ്പെടുന്നു.

ഹെലികോപ്റ്ററുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. എല്ലാവരും തന്നെ വൃദ്ധരും രോഗികളും ആയതിനാല്‍ തന്നെ ഈ മേഖലയില്‍ എത്രയും വേഗം സഹായം എത്തിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ