തൃശ്ശൂര്‍ അതിരൂപതയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍

തൃശ്ശൂര്‍: അതിരൂപതയിലെ ഇടവകകളും സന്യാസഭവനങ്ങളും സ്ഥാപനങ്ങളും അവരുടെ ഹാളുകളും സ്‌ക്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കു വിട്ടുനല്കാന്‍ എല്ലാ വിശ്വാസികളോടും അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്  ആഹ്വാനം ചെയ്തു.

അതിരൂപതയിലെ പ്രളയത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ താമസിക്കുന്ന വരടിയം, വില്ലടം, ചേര്‍പ്പ്, കരുവന്നൂര്‍, പൊട്ടിച്ചിറ, ചിറയ്ക്കല്‍, അരിമ്പൂര്‍, ചെമ്പൂക്കാവ്, താണിക്കുടം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ അതിരൂപത സാമൂഹ്യക്ഷേമ വകുപ്പ് സാന്ത്വനത്തിന്റെയും, സി.ആര്‍.ഐ.യുടെയും നേതൃത്വത്തില്‍ അഭിവന്ദ്യ പിതാക്കന്മാരായ മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ടോണി നീലങ്കാവിലും സഹായ ഹസ്തകളുമായി ചെന്ന് സന്ദര്‍ശനം നടത്തി.

അവശ്യസാധനങ്ങളുടെ വിതരണം നടത്തി. ദുരന്തനിവരണത്തിന് അതിരൂപതയുടെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും എല്ലാവിധത്തിലും നല്കുന്നതായിരിക്കുമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.  അതിരൂപതയിലെ എല്ലാ വിശ്വാസികളോടും ജാതിഭേദമന്യേ ദുരിതമനുഭവിക്കുന്നവരെ എല്ലാ വിധത്തിലും കൈയയ്ച്ചു സഹായിക്കുവാന്‍ പിതാവ് പ്രത്യേകം ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ആശ്വാസിപ്പിക്കുവാനും നല്ലകാലാവസ്ഥക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും വിശ്വാസികളോടു അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു.

Leave a Reply