ഫാദര്‍ സ്റ്റാൻലി റോഥറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

അമേരിക്കന്‍ സ്വദേശിയായ പ്രഥമ രക്തസാക്ഷി ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഫാ.സ്റ്റാൻലിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് കാണാൻ പതിനായിരങ്ങളാണ് ഒക്കലഹോമയിലെ കോക്സ് കൺറോഥർ എന്നിവരോടൊപ്പം അവരുടെ അടുത്തതും അകന്നതുമായ നൂറുകണക്കിന് ബന്ധുക്കളും പതിനാലായിരത്തോളം വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.

ബന്ധുക്കൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു ഫാ.സ്റ്റാൻലി എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയെത്തിയ ഈ ജനസാഗരം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഫാ സ്റ്റാൻലിയുടെ കുടുംബത്തിലെ ഒരംഗമായി ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കണക്കാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബക്കാർ പറഞ്ഞത്.

തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിൽ ഫാ. സ്റ്റാൻലി നടത്തിയ അത്ഭുതകരമായ ഇടപെടലുകളെക്കുറിച്ചും പലരും വാചാലരായി. എളിമയും വിനയവും സഹാനുഭൂതിയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും പരിചയക്കാരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തി. ഗ്വാട്ടിമാലയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ രക്തസാക്ഷിത്വം ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സഭ അംഗീകരിച്ചത്. തുടര്‍ന്നു അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

ഒക്‌ലഹോമ അതിരൂപതയിലെ വൈദികനായി തന്റെ സേവനം ആരംഭിച്ച ഫാദര്‍ റോഥര്‍, 1968-ല്‍ ഗ്വാട്ടിമാലയിലെ സാന്റിയാഗോ അറ്റിറ്റ്ലന്‍ എന്ന ഗ്രാമത്തിലേക്കു സുവിശേഷ പ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനത്തിനുമായി കടന്നുചെന്നു.
1981 ജൂലൈ 28-ന് അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിന്റെ സമീപത്തുള്ള താമസസ്ഥലത്തു വച്ചു പട്ടാളത്തിന്റെ വെടിയേറ്റ് ഫാദര്‍ സ്റ്റാന്‍ലി മരണം
വരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ