സുവിശേഷത്തിന് സാക്ഷികളാകാന്‍ ദൈവം നമ്മെ വിളിക്കുന്നു; ഫ്രാന്‍സിസ് പാപ്പാ

ദൈവത്തിന്റെ സുവിശേഷം പ്രഘോഷിക്കുക എന്ന ദൌത്യത്തിലേക്കാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് നാം എല്ലാവരുടെയും ഉത്തരവാദിത്വം ആണെന്നും ഫ്രാന്‍സിസ് പാപ്പ. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് ദൈവത്തിന്റെ രക്ഷാപദ്ധതിയിൽ പങ്കുചേരുവാനും പാപ്പാ ആഹ്വാനം ചെയ്തു.

തന്റെ ഞായറാഴ്ച്ച സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വിശുദ്ധ മത്തായി സുവിശേഷകന്റെ പുസ്തകത്തില്‍, തന്റെ തോട്ടത്തിലേക്ക് ജോലിക്ക് ക്ഷണിച്ച ജോലിക്കാര്‍ക്ക് ഒരേ വേതനം നല്‍കിയ ഉടമസ്ഥന്റെ ഉപമ വ്യാഖ്യാനിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

“ദൈവത്തിന്‍റെ പദ്ധതിയെ രണ്ടു തരത്തില്‍ വിലയിരുത്താന്‍ ഈ ഉപമ സഹായിക്കുന്നു. ഒന്നാമാതായി ദൈവം തന്റെ രാജ്യത്തേക്ക് ജോലിചെയ്യാന്‍ നമ്മെ  ഓരോരുത്തരെയും ക്ഷണിക്കുന്നു. രണ്ടാമതായി ദൈവം എല്ലാവര്‍ക്കും തുല്ല്യമായ വേതനം, അതായത് നിത്യജീവൻ നല്‍കുന്നു. ദൈവത്തിന്‍റെ കാരുണ്യം നമ്മുടെ ചിന്തകളെയും ബുദ്ധിയും വിസ്മയിപ്പക്കുന്നതാണ്”. പാപ്പ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ