ലത്തീൻ    ആഗസ്റ്റ് 16   മത്താ 18:21-19:1 ക്ഷമിക്കപ്പെടുന്നവർ

“ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടവനായിരുന്നില്ലേ” (വാക്യം 33)

പ്രജകളോട് ഒന്നും കടപ്പെട്ടിട്ടില്ലാത്ത ഉപമയിലെ രാജാവ് മനുഷ്യ മക്കളോട് ഒന്നും കടപെടാത്ത ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു. രാജാവ് തന്റെ കടക്കാരന് പൂർണ്ണമായും സ്വതത്രമനസോടെ കടം ഇളച്ചുകൊടുക്കുന്നതുപോലെയാണ് ദൈവം മനുഷ്യന്റെ പാപങ്ങൾ ക്ഷമിക്കുന്നത്. ദൈവത്തിൽ നിന്നും മനുഷ്യമക്കൾ പാപങ്ങൾക്ക് ക്ഷമ സ്വീകരിക്കുന്നത് അർഹതയുള്ളതുകൊണ്ടല്ല, മറിച്ചു ദൈവകാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്.

ക്ഷമിക്കണം എന്ന് ക്രിസ്‌തു അരുൾ ചെയ്തതു എന്ന കാരണത്തെക്കാളധികമായി, “ഞാൻ ദൈവത്താൽ ക്ഷമിക്കപെടുന്നവനാണ്” എന്ന തിരിച്ചറിവാണ്‌ മറ്റുള്ളവരുടെ കടങ്ങൾ/തെറ്റുകൾ മുൻവിധി കൂടാതെ ക്ഷമിക്കുവാൻ ക്രൈസ്തവന് ശക്തി നൽകുന്നത്. ആമ്മേൻ.

+ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

Leave a Reply