നന്മയുടെ “ദക്ഷിണ” യുമായി ഒരു ഷോർട്ട് ഫിലിം

കോതമംഗലം രൂപതയുടെ മതബോധന വിഭാഗം രൂപതയിലെ സണ്ടേ സ്കൂളുകൾക്കായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ മുതലക്കോടം സെന്റ് ജോർജ് ഫൊറാന സണ്ടേ സ്കൂളിന്റെ ദക്ഷിണ എന്ന ഷോർട്ട് ഫിലിം ഒന്നാം സ്ഥാനത്തിനർഹമായി.

“ഈ വീഡിയോ ധൈര്യമായി കണ്ടോളു അധികം ദൈർഘ്യമില്ലെങ്കിലും, നന്മയുടെ, സ്നേഹത്തിന്റെ ഒരു ചെറുനാമ്പ് നിങ്ങൾ പോലും അറിയാതെ നിങ്ങളിൽ വിടർത്തും” ക്രിസ്തീയ ഭക്തിഗാന രംഗത്തും സാമൂഹ്യ മാധ്യമ രംഗത്തും പ്രശസ്തനായ ഫാ. മൈക്കിൾ കൂട്ടുങ്കൽ ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ആദ്യം പറഞ്ഞ അഭിപ്രായമാണിത്.

ഗുരുശിഷ്യബന്ധത്തിൽ നിന്നു മാതൃ പുത്രി ബന്ധത്തിലേക്കുള്ള ഒരു സ്നേഹ  പരിണാമത്തെ ഓർമ്മകളിലൂടെ കാഴ്ചക്കാരിലേക്കു എത്തിക്കുകയാണ് ദക്ഷിണയിലെ ടീച്ചറമ്മയും അലീനാമോളും. ജെന്നി കെ അലക്സിന്റെ രചനയിൽ അഭിജിത്ത് റോയിയാണു മുതലക്കോടം സെന്റ് ജോർജ് സണ്ടേസ്കൂൾ നിർമ്മിച്ചിരിക്കുന്ന ഭക്ഷിണ സംവിധാനം ചെയ്തിരിക്കുന്നത്. ദക്ഷിണക്കു അനുഗ്രഹമേകാൻ പ്രാർത്ഥനാ സാന്നിധ്യ സഹകരണങ്ങൾ കൊണ്ട് വികാരി പെരിയ ബഹു. ജോസഫ് അടപ്പൂർ, അസി. വികാരിമാരായ റവ. ഫാ. മാത്യു കിഴക്കേടത്ത്, റവ. ഫാ. ജോർജ്  പീച്ചാണിക്കുന്നേൽ, സണ്ടേസ്കൂൾ പ്രധാനാധ്യാപിക റവ. സി. ടെൽമ S.H എന്നിവർ എന്നും ഒപ്പമുണ്ടായിരുന്നു.

Leave a Reply