സിനഡ് പ്രമാണരേഖ തയ്യാറാക്കുന്നതിന് 13 അംഗ കമ്മീഷന്‍ 

യുവജനങ്ങള്‍ക്കായുള്ള മെത്രാന്‍ സിനഡിന്റെ പ്രമാണരേഖ തയ്യാറാക്കുന്നതിനായി 13 അംഗ കമ്മീഷന്‍ രൂപീകൃതമായി. കമ്മീഷന്‍ അംഗങ്ങളുടെ പേരുകള്‍ ഒക്ടോബര്‍ 11-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

1. ഏഷ്യ ഭൂഖണ്ഡത്തിലെ സഭാപ്രതിനിധിയായി, മുംബൈ അതിരൂപതാദ്ധ്യക്ഷനും, ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു.
2. ആഫ്രിക്കയുടെ പ്രതിനിധി, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്‌സണ്‍.
3. അമേരിക്കയ്ക്കു വേണ്ടി മെക്‌സിക്കോയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ കാര്‍ളോ അഗ്വാര്‍ റേത്തെ.
4. യൂറോപ്പിനുവേണ്ടി ഇറ്റലിയിലെ കിയേത്തി-വാസ്‌തോ അതിരൂപതയുടെ മെത്രാപ്പോലീത്ത ബ്രൂണോ ഫോര്‍ത്തെ.
5. ആസ്‌ത്രേലിയ-ഓഷാനിയ പ്രവിശ്യയ്ക്കുവേണ്ടി മെല്‍ബോണ്‍ അതിരൂപതാദ്ധ്യക്ഷന്‍, പീറ്റര്‍ ആന്‍ഡ്രൂ കൊമെന്‍സോള്‍
6. കമ്മിഷന്റെ പ്രസിഡന്റ് (General Relator).
ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും, ബ്രസീലിയ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ സേര്‍ജോ ദി റോച്ച.

പ്രത്യേക സെക്രട്ടറിമാര്‍

7. മാധ്യമപ്രവര്‍ത്തകനും പത്രാധിപരുമായ ഫാദര്‍ ജക്കോമോ കോസ്താ എസ്.ജെ.
8. സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ യുവജന അജപാലന ശുശ്രൂഷയെ സംബന്ധിച്ച വിഭാഗം പ്രഫസര്‍, ഫാദര്‍ റൊസ്സാനോ സാല എസ്.ഡി.ബി.,
9. കമ്മീഷന്റെ ജനറല്‍ സെക്രട്ടറി
10. കമ്മീഷന്റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി.

പാപ്പാ ഫ്രാന്‍സിസ് നാമനിര്‍ദ്ദേശം ചെയ്തവര്‍

11. ഉക്രെയിനിലെ ഗ്രീക്ക്-കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും  കിവി-യാലിക്ക് അതിരൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ പാത്രിയര്‍ക്കിസ് സ്വിയാതോസ്ലാവ് ഷെച്യൂക്ക്.
12. അല്‍മായര്‍, കുടുംബങ്ങള്‍, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്റെ സെക്രട്ടറി, ഫാദര്‍ അലക്‌സാണ്ടര്‍ അവിമേലോ.
13. ക്യൂബയിലെ ദേശീയ അജപാലന കേന്ദ്രത്തിന്റെ ഡയറക്ടര്‍,
ഫാദര്‍ എഡ്വാര്‍ദോ ഗൊണ്‍സാലോ റെദോന്തോ.

യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ 15-ാമത് സിനഡു സമ്മേളനത്തിന്റെ ഫലപ്രാപ്തിയായി പുറത്തുവരേണ്ട പ്രമാണരേഖ ഒരുക്കുക എന്ന പ്രത്യേക കര്‍ത്തവ്യമാണ് ഈ കമ്മീഷന് നല്‍കപ്പെട്ടിരിക്കുക.

കടപ്പാട്:www.vaticannews.va

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ