ഇറാഖിൽ 202 കൂട്ടകുഴിമാടങ്ങൾ കണ്ടെത്തി

ഇറാഖിൽ ഐഎസ്‌ തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന സ്ഥലത്തു നിന്ന് ആയിരക്കണക്കിന് ആളുകളെ മറവു ചെയ്ത 202 കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി. നിനവേ, കിർകുക്ക്, സലാ അൽദിൻ, അൻബർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കൂട്ടമായി മറവുചെയ്ത കുഴിമാടങ്ങൾ കണ്ടെത്തിയത്.

2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഐഎസ്‌ കൊന്നുതള്ളിയതാണിവരെ. ആയിരത്തിലധികം മൃതദേഹങ്ങൾ അടക്കം ചെയ്ത വലിയ കുഴിമാടങ്ങളും കണ്ടെത്തി. ഇതുവരെ 12000 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. യുദ്ധ മേഖലകളിൽ യുഎൻ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. 2014 ൽ ഏകദേശം 30000 ആളുകൾ ഇറാഖിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യാനികൾ, യസീദികൾ എന്നിവരും ഐഎസിൽ ചേരാൻ സമ്മതിക്കാഞ്ഞവരും ആണ് കൊല്ലപ്പെട്ടത്. ജീവനോടെ കത്തിച്ചും വലിയ കെട്ടിടങ്ങളിൽ നിന്ന് താഴേയ്ക്കിട്ടും തലയർത്തുമാണ് ഇവരെ കൊല്ലപ്പെടുത്തിയിരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ