
ഗര്‍ഭഛിദ്രത്തെ ഉദാരവത്ക്കരിക്കുന്നതിനെതിരെ പ്രതിക്ഷേധിച്ചുകൊണ്ട് അര്‍ജന്റീനയില്‍ നടന്ന റാലിയില്‍ മൂന്നര മില്യണ്‍ ആളുകള്‍ പങ്കെടുത്തു. പതിനാലാഴ്ച വരെയുള്ള സമയങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള ബില്ലിനെതിരെയാണ് ജനങ്ങള്‍ ഒത്തുചേര്‍ന്നത്.
ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്നതിനായി ക്രിസ്ത്യാനികളും നിരീശ്വരവാദികളും ഇതരമതസ്ഥരും ഒറ്റക്കെട്ടായി നീങ്ങി. ഞായറാഴ്ച 117 നഗരങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ഒത്തുചേര്‍ന്നത്. ഇതു രണ്ടാം തവണയാണ് അര്‍ജന്റീന പ്രോലൈഫ് റാലിക്കു സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ മാര്ച്ചിലായിയുന്നു ആദ്യ പ്രൊ ലൈഫ് റാലി. അതില്‍ രണ്ടു മില്യനോളം ആളുകളാണ് പങ്കെടുത്തത്.
അമ്മയുടെയും കുഞ്ഞിന്റെയും ജീവന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി സംഘടിപ്പിച്ചത്. അര്‍ജന്റീന പ്രസിഡന്റ് മൌര്യിയോ മക്രിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിന് വഴിതെളിച്ചത്. താന്‍ വ്യക്തിപരമായി ജീവനെ അനുകൂലിക്കുന്നു എന്നും എന്നാല്‍ നിയമ സഭയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അംഗീകാരം ലഭിച്ചാല്‍ ആ നിയമം ലംഘിക്കുകയില്ല എന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.