ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ചാവേറാക്രമ​ണം

ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​രാ​ബാ​യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കു നേ​രെ ചാ​വേ​റാ​ക്ര​മ​ണം. ഇ​ന്ന് രാ​വി​ലെ കു​ർ​ബാ​ന​യ്ക്കി​ടെ​യാ​ണ് സംഭവം. മൂ​ന്ന് പ​ള്ളി​ക​ൾക്ക് നേരെ നടന്ന ആക്രമണത്തിൽ ​ആറ് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 35 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്തു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചിരിക്കുകയാണ്. മരണ​സം​ഖ്യ ഉ​യാ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ചാ​വേ​റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ഇന്തോ​നേ​ഷ്യ​ൻ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

രാവിലെ 7.30 തോടെയാണ് ആക്രമണം ഉണ്ടായത്. പത്തുമിനിറ്റിനിടെയാണ് മൂന്നിടങ്ങിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ദേവാലയങ്ങൾക്ക് നേരെ ചവേറുകൾ ആക്രമണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply