ഫ്രാന്‍സിസ് പാപ്പ മതത്തിന്റെ മികച്ച മാതൃകയെന്ന് മുസ്ലിം അഭയാര്‍ത്ഥി

വത്തിക്കാന്‍: മതങ്ങളോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ സമീപനം ആദരിക്കപ്പെടേണ്ടതാണെന്ന് മുസ്ലീം അഭയാര്‍ത്ഥി നൂര്‍ എസ. എല്ലാ മതാധികാരികള്‍ക്കും അനുകരണീയമായ ഉത്തമാതൃകയാണ് പാപ്പയെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു. ലെസ്‌ബേസില്‍ നിന്ന് റോമിലെത്തിയ അനേകം അഭയാര്‍ത്ഥികുടുംബങ്ങളില്‍ ഒന്നാണ് എസയുടേതും. ഫ്രാന്‍സിസ് പാപ്പയാണ് ഈ കുടുംബങ്ങളെ റോമിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.
”എല്ലാ മതവിഭാഗങ്ങളെയും അദ്ദേഹം ഒരേ മനസ്സോടെ കാണുന്നു. മാനവികതയെ രക്ഷിക്കാനും സേവിക്കാനുമുള്ള മാര്‍ഗ്ഗമാണ് പാപ്പയുടെ മതം. താഴ്മയും മനുഷ്യസ്‌നേഹവുമുള്ള യഥാര്‍ത്ഥ മനുഷ്യനാണ് ഫ്രാന്‍സിസ് പാപ്പ;” പാപ്പയെക്കുറിച്ച് എസയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഇക്കഴിഞ്ഞ ദിവസത്തെ പാപ്പയുടെ റോമായൂണിവേഴ്‌സിറ്റി സന്ദര്‍ശനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട നാലു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ നൂര്‍ എസയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply