കാന്‍സര്‍ ബാധിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കായി ഒരു വീട് 

ചികിത്സയുടെ ഭാഗമായി കാന്‍സര്‍ ബാധിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കായി ഒരു വീട് നല്‍കുകയാണ് റോം. പീറ്റര്‍ പാന്‍ ഓണ്‍ലസാണ് റോമില്‍ കാന്‍സര്‍ ബാധിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കായുള്ള ചികിത്സയുടെ ഭാഗമായി വീട് നല്‍കുന്നത്.

ജിയോവന്ന ഇതിന്റെ സ്ഥാപകരില്‍ ഒരാളാണ്. 1993 ല്‍ തന്റെ മകള്‍ മൗറ കാന്‍സര്‍ ബാധിച്ചു മരിക്കുന്നതിന് മുന്‍പ് നല്‍കിയ ആശയമാണ് ഇത്. അവളുടെ മുഴുവന്‍ കുടുംബവും അവളെ അനുഗമിക്കുവാന്‍  ആഗ്രഹിച്ചു. അങ്ങനെ അവള്‍ക്ക് ഒരു സാധാരണ പരിതസ്ഥിതിയില്‍ ചികിത്സ ലഭിക്കുവാന്‍  കഴിഞ്ഞു.

ഇറ്റലിയില്‍ നിന്നും വിദേശത്തു നിന്നും  താമസിക്കുന്ന മറ്റ് 30 കുടുംബങ്ങളോടൊപ്പം പാചകം ചെയ്തും ഭക്ഷണകഴിച്ചും ഒരുമിച്ച് ഒരു ജീവിതം നട്ടുവളര്‍ത്താന്‍ ശ്രമിക്കുകയാണ്.

ഈ ഫൗണ്ടേഷന്റെ മൂന്ന് വീടുകളില്‍, പതിവ് പ്രവര്‍ത്തനങ്ങളും ധനസമാഹരണം നടത്തും. ഇതുകൂടാതെ, പ്രദേശത്തെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുമാകും.

പീറ്റര്‍ പാന്‍ ഓണ്‍ലസ് ഏകദേശം 25 വര്‍ഷം മുമ്പാണ് തുടങ്ങിയത്. ദിവസത്തില്‍ 24 മണിക്കൂറും സഹായിക്കാന്‍ സമയം ചെലവഴിക്കുന്ന ഏതാണ്ട് 200 സന്നദ്ധപ്രവര്‍ത്തകരുടെ സഹായവും ഇവര്‍ക്കുണ്ട്. ഇതുകൂടാതെ, വീടിനെ പരിപാലിക്കുന്നതിന് പലരും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here