ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു ചെറിയ പ്രാര്‍ത്ഥന 

  ജീവിതത്തില്‍ പല തരത്തിലുള്ള തിരക്കുകളും ആകുലതകളും ആശങ്കകളും നിറഞ്ഞവരാണ് നമ്മള്‍ ഓരോരുത്തരും. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലാത്തവരായി നമ്മില്‍ ആരും ഇല്ല. ജോലി സ്ഥലത്തുനിന്നും വീട്ടിലേക്കും തിരിച്ചും ഉള്ള ഓട്ടത്തിനിടയില്‍ സ്വന്തം കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്തവരാണ് ഭൂരിഭാഗം ആളുകളും. അതിനിടയില്‍ പ്രാര്‍ത്ഥന ഒക്കെ കണക്കു തന്നെ .

  എന്നാല്‍ ഇത്തരം ഓട്ടത്തിനിടയിലും സ്വസ്ഥമായി ഒന്നിരിക്കാന്‍, ഒന്ന് പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഇത്തരം ആളുകള്‍ക്കായി അനുദിന ജീവിതം പ്രാര്‍ത്ഥനയാക്കി മാറ്റുവാന്‍ സഹായിക്കുന്ന ഒരു ചെറിയ പ്രാര്‍ത്ഥന ഇതാ:

  ‘ ദൈവമേ, ഞാന്‍ ഒന്നുമല്ല. എനിക്ക് ഒന്നുമില്ല. എങ്കിലും ഞാന്‍ ഒരു കാര്യം മാത്രം ആഗ്രഹിക്കുന്നു. അത് എന്റെ കര്‍ത്താവായ യേശുവിനെയാണ്.’

  ‘ദൈവമേ, ഞാന്‍ ഒന്നുമല്ല, എനിക്ക് ഒന്നുമില്ല, ഈ ലോകത്തിന്റേതായ ഒന്നും എനിക്ക് ആവശ്യമില്ല. എനിക്ക് എന്റെ യേശുവിന്റെ സ്‌നേഹം മാത്രം മതി.’

  ഇതാണ് ആ ചെറിയ പ്രാര്‍ത്ഥന. തിരക്ക് പിടിച്ച ജീവിതത്തില്‍ പല കാര്യങ്ങളും ചെയ്യാന്‍ നം അശക്തരാണെന്നു തോന്നുമ്പോള്‍ ഈ പ്രാര്‍ത്ഥന നല്‍കുന്ന ശക്തിയും, ഊര്‍ജ്ജവും വളരെ വലുതാണ്. നമ്മുടേതായ തിരക്കുകള്‍ക്കിടയിലും ജോലികള്‍ക്കിടയിലും ഈ പ്രാര്‍ത്ഥ ചൊല്ലിക്കൊണ്ട് ജീവിതത്തെ ഒരു പ്രാര്‍ത്ഥനയാക്കി മാറ്റുവാന്‍ ശ്രമിക്കാം.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ