പാവപ്പെട്ട വധുവിനു കല്യാണവസ്ത്രം നല്‍കികൊണ്ട് വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ആഘോഷം 

പാവപ്പെട്ട യുവതികള്‍ക്ക്‌ വിവാഹ വസ്ത്രം ദാനം ചെയ്യുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ക്രിസ്തുമസ് വ്യത്യസ്തമാക്കിയ വ്യക്തിയാണ് മരിയ അലജന്ദ്ര ഗ്യൂര എന്ന ഇക്വഡോറുകാരി. പാവപ്പെട്ട മണവാട്ടികളുടെ മുഖത്തും പുഞ്ചിരി വിടര്‍ത്താം എന്ന ആഹ്വാനവുമായി ആണ് ഇവര്‍ വിവാഹ വസ്ത്രം ദാനം ചെയ്യുവാന്‍ വിവാഹിതരായ യുവതികളെ ക്ഷണിച്ചത്.

“സ്ത്രീകള്‍ അവരുടെ വിവാഹ വസ്ത്രം ദാനം ചെയ്യുക എന്ന് പറഞ്ഞതിന് പിന്നില്‍ ഒരു കാരണം ഉണ്ട്. വിവാഹ ശേഷം പിന്നെ ആ വസ്ത്രം ആരും ധരിക്കാറില്ല. അത് സൂക്ഷിച്ചു വയ്ക്കാറാണ് പതിവ്. ചുമ്മാ സൂക്ഷിച്ചു വയ്ക്കുന്നതിനേക്കാള്‍ നല്ലത് അത് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ്. അതിലൂടെ പാവപ്പെട്ട യുവതികളില്‍ സന്തോഷം നിറയ്ക്കുവാന്‍ കഴിയും”.  മരിയ അലജന്ദ്ര ഗ്യൂര പറഞ്ഞു.

ഗ്വായേകിലെ പാവപ്പെട്ട കുട്ടികള്‍ക്കായി മിഷനറിമാര്‍ നടത്തിയ ഒരു ക്രിസ്തുമസ് ക്യാമ്പില്‍ നിന്നാണ് പാവങ്ങളായവരെ സഹായിക്കാനുള്ള ആശയം ഗ്യൂരയ്ക്ക് ലഭിക്കുന്നത്. അവിടെ വെച്ച് ഒരു മിഷനറി വൈദികന്‍ അവിടുള്ള യുവതികള്‍ക്ക്‌ വിവാഹ വസ്ത്രം വാങ്ങുന്നതിനുള്ള പണമില്ല എന്നും ആരെങ്കിലും ദാനം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് എന്നും ഗ്യൂരയോട് പറഞ്ഞു. അത് ഗ്യൂരയെ ആഴത്തില്‍ ചിന്തിപ്പിച്ചു. അങ്ങനെയാണ് പാവങ്ങള്‍ക്ക് വിവാഹവസ്ത്രം ദാനം ചെയ്യുക എന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്. അവള്‍ അവരെ സഹായിക്കാം എന്ന് ആ വൈദികന് ഉറപ്പുനല്‍കി. അദ്ദേഹം അടുത്തിടെ തന്നെ 19 യുവതികള്‍ വിവാഹിതരാകുവാന്‍ പോകുന്ന കാര്യം ഗ്യൂരയെ അറിയിച്ചു.

അങ്ങനെയാണ് വിവാഹ വസ്ത്രം ദാനം ചെയ്യുന്നതിനുള്ള പരിപാടി ആരംഭിക്കുന്നത്. അതിനായി സോഷ്യൽ മീഡിയായുടെ സഹായം തേടി. പാവങ്ങൾക്കായി വസ്ത്രങ്ങൾ ദാനം ചെയ്യുന്നതിനോട് നല്ല പ്രതികരണമാണ് ലഭിച്ചത്. പലരും തങ്ങളുടെ വിവാഹ വസ്ത്രം വില്‍ക്കാനിരിക്കെയാണ് ഈ വിവരം അറിയുന്നത്. അവർ തങ്ങളുടെ തീരുമാനം മാറ്റുകയും അത് പാവപ്പെട്ട പെൺ കുട്ടികൾക്കായി നൽകുവാൻ തീരുമാനിക്കുകയും ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply