ഗര്‍ഭഛിദ്രം സൗജന്യമായി നടത്തുവാൻ അനുമതി നൽകി അയർലൻഡ് 

 റിപ്പബ്ലിക് ഓഫ്  അയര്‍ലണ്ടിലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഇനി പണം മുടക്കേണ്ടി വരില്ലെന്ന് ഐറിഷ് ആരോഗ്യ മന്ത്രി, സൈമണ്‍ ഹാരിസ്. ഗര്‍ഭഛിദ്രം നിയമവിധേയമാക്കി കൊണ്ട് സമീപകാലത്ത് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന.

ഗര്‍ഭഛിദ്രത്തിനായുള്ള ചിലവ്  ഒരു തടസ്സമായി മാറാതിരിക്കാനും തുടര്‍ന്ന് അശാസ്ത്രീയമായ ഇടങ്ങളെ ആശ്രയിക്കാതെ ഇരിക്കാനുമാണ് ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവന്നതെന്ന് അദ്ദേഹം രേഖപ്പെടുത്തി. ഇതിനായുള്ള പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഈ ബജറ്റില്‍ നിര്‍ദേശിക്കാന്‍ സാധ്യത ഉണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. ഇതിനെതിരെ കത്തോലിക്കർ പ്രതിക്ഷേധവുമായി രംഗത്തെത്തി. കത്തോലിക്കാ സ്ഥാപനങ്ങളിൽ ഇത്തരം അനീതി നടത്തില്ലെന്നു നേരത്തെ തന്നെ അവർ അറിയിച്ചിരുന്നു.

1980 -തിന് ശേഷം, 170,000 ഐറിഷ് സ്ത്രീകളാണ് ഗര്‍ഭഛിദ്രത്തിനായി വിദേശ രാജ്യങ്ങളില്‍ പോയത്  പുതി ഭേദഗതി പ്രകാരം, ഗര്‍ഭത്തിന്റെ 12-ാം ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമ സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ