ലത്തീന്‍ ജനുവരി 10, മര്‍ക്കോ. 1:29-39 – പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനനിരതമായ ജീവിതത്തിനിടയിലാണ് യേശു അതിരാവിലെ വിജനപ്രദേശത്തു പ്രാര്‍ത്ഥിക്കുന്നത്. നിന്റെ ജീവിതവും പ്രവര്‍ത്തനനിരതമാകുമ്പോള്‍ നിര്‍ബന്ധമായും നിലനിര്‍ത്തേണ്ട ഘടകമാണ് ഏകാന്തതയിലെ പ്രാര്‍ത്ഥന. പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഊര്‍ജ്ജവും ദിശാബോധവും കിട്ടേണ്ടത് അതില്‍ നിന്നാണ്. നീയും തമ്പുരാനും മാത്രമാകുന്ന നിമിഷങ്ങള്‍ അനുദിനജീവിതത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അപ്പോഴാണ് തമ്പുരാന്‍ നിന്റെ പ്രവര്‍ത്തനങ്ങളുടെയും ജീവിതത്തിന്റെയും കടിഞ്ഞാല്‍ ഏറ്റെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply