മരിയിനിസ്റ്റ് സന്യാസിനിസഭാ സ്ഥാപക അദീലി ദി ബാറ്റ്സ്സ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

മരിയിനിസ്റ്റ് സന്യാസിനിസഭാ സ്ഥാപക അദീലി ദി ബാറ്റ്സ്സിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. സെന്റ്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തു. ആയിരങ്ങള്‍ സംഗമിച്ച യോഗത്തിലാണ് പാപ്പ പുതിയ വാഴ്ത്തപ്പെട്ടവളായി അദീലി ദി ബാറ്റ്സ്സിനെ പ്രഖ്യാപിച്ചത്.

പതിനെട്ടാം നൂറ്റാണ്ടിനും പത്തൊന്‍പതാം നൂറ്റാണ്ടിനും ഇടയിലാണ് മരിയിനിസ്റ്റ് എന്ന സന്യാസിനിസഭയ്ക്ക് അവര്‍ രൂപം നല്‍കുന്നത്. തന്റെ സഹജീവികള്‍ക്കായി ജീവിതം മാറ്റിവെച്ച അദീലി ദി ബാറ്റ്സ്സിന്റെ പ്രവര്‍ത്തനങ്ങളെ താന്‍ സ്മരിക്കുന്നുവെന്നും അവര്‍ക്കായി പ്രാര്‍ഥിക്കുന്നു എന്നും യോഗത്തില്‍ പാപ്പ രേഖപ്പെടുത്തി.

പാര്‍ക്ക് എക്‌സിബിഷെന്‍സ്സ് ഓഫ് ഏഗെനില്‍ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ കര്‍ദ്ദിനാള്‍ ആഞ്ജലോ അമാത്തോ, കര്‍ദ്ദിനാള്‍ ജീന്‍ പിയര്‍ റിക്കാര്‍ഡ്, ബര്‍ദോയുടെ ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് ഹൂബര്‍ട്ട് ഹെര്‍ബര്‍റ്റെയും, ഏജന്റെ ബിഷപ്പ് തുടങ്ങി പല മെത്രാന്മാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply