സഭയ്‌ക്കെതിരായ പ്രവർത്തനങ്ങൾ തിരിച്ചറിയണം: കത്തോലിക്കാ കോൺഗ്രസ്

കത്തോലിക്കാ സമുദായത്തെ മോശമായി ചിത്രീകരിക്കുവാൻ സഭയുടെ പരമ്പരാഗത ശത്രുക്കൾ നടത്തുന്ന ഗൂഢാലോചനകൾ തിരിച്ചറിയണം എന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര സമിതി. കൊച്ചിയിൽ ചേർന്ന കേന്ദ്ര സമിതി യോഗത്തിലാണ് ഈ കാര്യം ചർച്ച ചെയ്തത്.

തെറ്റുകൾ തിരുത്തപ്പെടണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഭയെ തകർക്കുവാനും ശിഥിലമാക്കുവാനും വേണ്ടി തെറ്റിദ്ധാരണകൾ പരത്തുവാൻ ശ്രമിക്കുകയാണ് സഭാവിരുദ്ധർ. സഭ ചെയ്യുന്ന നന്മകളെ തമസ്കരിച്ചു വിശ്വാസികളെ ഭിന്നിപ്പിക്കുവാനും സഭയെ കളങ്കപ്പെടുത്തുവാനും ചില മാധ്യമങ്ങളും മറ്റും നടത്തുന്ന കുൽസിത പ്രവർത്തനങ്ങൾ പ്രതിക്ഷേധാർഹമാണ്. ഇത്തരക്കാരെ കണ്ടെത്തുവാനും അതിനെതിരെ പ്രതികരിക്കുവാനും സഭാവിശ്വാസികൾക്കു കഴിയണം എന്ന് യോഗം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ