കത്തോലിക്കാ കോൺഗ്രസ് ജനകീയ സദസ് ഇന്ന്

കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ സദസിന്റെ ആദ്യ ഘട്ടം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 4 . 30 നു പുളിങ്കുന്നു ഫൊറോനയിലെ രാമങ്കരിയിലാണ് ജനകീയ സദസ് നടക്കുക.

പ്രസിഡന്റ് വർഗീസ് ആന്റെണിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്‌ഘാടനം ചെയ്യും. പ്രളയ ശേഷം ഉള്ള കുട്ടനാടിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ ചർച്ചയിലൂടെ ആവിഷ്കരിക്കുന്ന സദസ് വിവിധ ഘട്ടങ്ങളായിയാണ് നടത്തുക. വിവിധ ഫൊറോനകളിൽ നടത്തുന്ന സദസിനു ശേഷം തയ്യാറാക്കുന്ന അവകാശ പത്രിക 20 നു ആലപ്പുഴയിൽ കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ