തീ​ര​വാ​സി​ക​ളെ സ​മ​രത്തിലേ​ക്ക് ത​ള്ളി​വി​ട​രു​ത്: ആ​ല​പ്പു​ഴ രൂ​പ​ത സൊ​സൈ​റ്റി

ആ​ല​പ്പു​ഴ: രൂ​ക്ഷ​മാ​യ തി​ര​ക്കാ​റ്റും ക​ട​ലേ​റ്റ​വും കൊ​ടി​യ മ​ഴ​യും കൊ​ണ്ടു പൊ​റു​തി മു​ട്ടി​യ തീ​ര​വാ​സി​ക​ളെ സ​മ​രത്തിലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി. തീ​ര​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വി​വ​രി​ച്ചു​കൊ​ണ്ട് സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ട​ൽ ഭി​ത്തി​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് ഭി​ത്തി​കെ​ട്ടി​യും പു​ലി​മു​ട്ടു​കെ​ട്ടി​യും വീ​ടും സ്ഥ​ല​വും സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഈ ​ക​ട​ൽ​ക്ഷോ​ഭം തീ​രു​ന്ന​തി​നു​ള്ളി​ൽ തീ​ര​ദേ​ശ റോ​ഡി​നു പ​ടി​ഞ്ഞാ​റു​ള്ള സ്ഥ​ല​വും വീ​ടു​ക​ളും ന​ഷ്ട​പ്പെ​ടും. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭ​ര​ണാ​ധി​കാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചില്ലെങ്കിൽ തീ​വ്ര സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​ൻ തീ​ര​വാ​സി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply