കുഞ്ഞു ആല്‍ഫി സ്വര്‍ഗ്ഗത്തിലേയ്ക്ക് യാത്രയായി 

പ്രാര്‍ത്ഥനകള്‍ക്കും ജീവന്‍ നിലനിര്‍ത്തുന്നതിനയുള്ള പോരാട്ടങ്ങള്‍ക്കും വിരാമമിട്ടു കുഞ്ഞു ആല്‍ഫി യാത്രയായി. ഇന്ന് രാവിലെ 2: 30 നു ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്നായിരുന്നു മരണം. കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന അപേക്ഷയെത്തുടര്‍ന്നാണ്‌ ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ നീക്കിയത്‌.

“എന്റെ പോരാളി അവന്റെ രക്ഷാ കവചം ഉപേക്ഷിക്കുകയും ചിറകുകള്‍ സ്വീകരിക്കുകയും ചെയ്തു. ഹൃദയഭേദകമായ ഒന്നായിരുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്റെ കുഞ്ഞേ”  എന്ന് അല്‍ഫിയുടെ പിതാവ് തോമസ്‌ ഇവാന്‍സ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അത്യപൂര്‍വമായ മസ്തിഷ്ക രോഗം ബാധിച്ചു 2016 ഡിസംബര്‍ മാസം മുതല്‍ ലിവര്‍പൂളിലെ ആല്‍ഡെർ ഹേയ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മരണത്തോട് മല്ലടിക്കുകയായിരുന്ന കുഞ്ഞിന് നൽകാവുന്ന വൈദ്യ സഹായം എല്ലാം നൽകി എന്നും രക്ഷപെടും എന്ന പ്രതീക്ഷ ഇല്ലെന്നും അതിനാൽ സ്വാഭാവിക മരണം അനുവദിക്കണം എന്നും ഉള്ള ആവശ്യവുമായി ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുന്നതിനും ചികിത്സ തുടരുന്നതിനിടെ നിരവധി ആളുകളാണ് രംഗത്തെത്തിയത്.

ആൽഫിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ നിരവധി തവണ വിശ്വസികളോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ ചികിത്സ തുടരുന്നതിനായി ഇറ്റാലിയൻ പൗരത്വം നൽകുവാനും പാപ്പായുടെ ആശുപത്രിയിൽ എത്തിക്കുവാനും ഉള്ള ശ്രമങ്ങള്‍ നടന്നു വരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply