അൽഫോൻസാ തീർത്ഥാടനവും സന്യസ്ത- യുവജന സംഗമവും 22 ന്

പാലാ : എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ 22 ന് ഭരണങ്ങാനത് അൽഫോൻസാ തീർത്ഥാടനവും സന്യസ്ത- യുവജന സംഗമവും നടക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കുന്ന സംഗമത്തിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്യാസത്തെ കുറിച്ച് പ്രോബോധനം നൽകും. പത്തു വർഷത്തിനുള്ളിൽ സന്യാസം സ്വീകരിച്ച യുവതികളെയും മറ്റു സന്യാസികളെയും ആദരിക്കും. ജൂലൈ മാസം യുവജന വർഷത്തോടനുബദ്ധിച്ച് സന്യാസ വിളി പ്രോസഹന മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ആദരിക്കുന്നത്.

ഭരണങ്ങാനം ക്ലാരമഠത്തിൽ നിന്ന് വിശുദ്ധ കബറിടത്തിങ്കലേക്ക് തീർത്ഥാടനം നടത്തും. 170 ഇടവകകളിൽ നിന്ന് യുവാക്കളും സന്യാസികളും തീർത്ഥാടനത്തിൽ എത്തി ചേരും. ഇത് ആദ്യമായാണ് രൂപതയിലെ സന്യസ്തരെ ആദരിക്കുന്നതിനായി രൂപതയിലെ യുവജനങ്ങൾ ഒത്തു ചേരുന്നത്. തീർത്ഥാടന ദിവസം മോൺ ജോസഫ് കുഴിഞ്ഞാലിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here