ഫിലിപ്പീൻസിൽ കന്യാസ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു

ദീര്‍ഘ നാളായി ഫിലിപ്പീൻസിൽ സേവനം ചെയ്തു വരുന്ന വിദേശിയായ കന്യാസ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പീൻസിൽ വിദേശങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തനം ഇല്ലാതാക്കുവാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ജനങ്ങള്‍ ആരോപിച്ചു.

‘ഔര്‍ ലേഡി ഓഫ് സിയോണ്‍’ എന്ന അന്തരാഷ്ട്ര കോണ്‍ഗ്രിഗേഷനില്‍ അംഗമായ  സിസ്റ്റര്‍ പെട്രീഷ്യ ഫോക്സിനെ ഫിലിപ്പീൻസിലെ മഠത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 വര്‍ഷമായി പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്തു വരുകയാണ് സിസ്റ്റര്‍ പെട്രീഷ്യ. 22 മണിക്കൂറിനു ശേഷം സിസ്റ്ററിനെ പോലീസ് വിട്ടയച്ചു. അറസ്റ്റിനു കാരണമാകുന്ന കുറ്റങ്ങളൊന്നും പ്രഥമദൃശ്യാ ഇല്ലെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തും എന്ന് അധികൃതര്‍ അറിയിച്ചു.

ഫിലിപ്പീൻസിൽ അടുത്തിടെ നടന്ന കര്‍ഷക പ്രതിക്ഷേധ പ്രകടനത്തില്‍ സിസ്റ്റര്‍  പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്കു ലഭിച്ചതെന്നു ഫിലിപ്പീന്‍സ്  കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കര്‍ഷകരെ കൊള്ളയടിക്കുന്നത്‌ നിര്‍ത്തുക എന്ന ആവശ്യവുമായി സര്‍ക്കാരിനെതിരെ സി. പെട്രീഷ്യ പ്രവര്‍ത്തിച്ചു എന്ന് ഇന്റെലിജെന്‍സ് വിഭാഗവും ചൂണ്ടിക്കാട്ടി.

എന്നാല്‍ സിസ്റ്ററിന്റെ വക്കീല്‍ ജോബർട്ട് പഹിൽഗാ ഈ അവകാശവാദങ്ങൾ നിഷേധിച്ചു. അറസ്റ്റ് ചെയ്യുവാനോ നടുകടത്താനോ കഴിയുന്ന തെറ്റൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്ന് അദ്ദേഹം  പ്രസ്താവിച്ചു. തന്റെ കക്ഷി കര്‍ഷകര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ  വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നു  ജോബർട്ട് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here